അഴിമതി കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ പരിശോധന

തിരുവനന്തപുരം. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില് പരിശോധന തുടരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ ക്രമക്കേടുകളും കൈക്കൂലി കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം കൈക്കൂലി കേസില്‍ വിജിലന്‍സ് വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ബി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

സേവന അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരുന്നാല്‍ കര്‍ശന നടപടിക്ക് ശൂപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകള്‍ ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം റവന്യൂ സെക്രട്ടറിയേറ്റ് മുന്‍പാകെ നല്‍കും.

സംസ്ഥാനത്ത് ഡെപ്യൂട്ടി കളക്ടറുടെയും സീനിയര്‍ സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. അഴിമതി തടയാന്‍ കൂടുതല്‍ ശക്തമായി പരിശോധനകള്‍ നടത്തും. അഴിമതി സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുവാനും തീരുമാനിച്ചു.