ജടായുപ്പാറ 1008 പടവുകള്‍ മോക്ഷ ഭൂമിയിലേക്ക്

ജടായുപ്പാറ 1008 പടവുകള്‍,jadayupara kerala

ജടായുവിന്റെ വീരമൃത്യുവിന് സാക്ഷ്യം വഹിച്ച ചടയമംഗലം ജടായുപ്പാറയിലേയ്ക്ക് 1008 പടവുകള്‍ നിര്‍മ്മിക്കുന്ന ജോലികള്‍ക്ക് തുടക്കം കുറിച്ചു.അയോധ്യ ശ്രീരാമ ജന്മഭൂമി ട്രസ്റ്റിയും ഉഡുപ്പി പേജ് വാര്‍ മഠാധിപതിയുമായ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമിയാണ് ആദ്യ പടവു സമര്‍പ്പിച്ചത്. ഋഷിജ്ഞാന സാധനാലയം അധ്യക്ഷ
മാതാജി ദേവീ ജ്ഞാനാഭനിഷ്ഠ ശിലാന്യാസം നടത്തി. കേന്ദ്ര ജലശക്തി വകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ പടവുകളുടെ സമാഹരണത്തിനുള്ള ‘പദം പദം രാമ പാദം’ പദ്ധതി ഉത്ഘാടനം ചെയ്തു. മൂകാംബിക ക്ഷേത്ര മുഖ്യപൂജാരി രാമചന്ദ്ര അഡിഗ, മാതാമൃതാനന്ദമയി മഠത്തിലെ സ്വാമി ശങ്കരാമൃതാനന്ദപുരി ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതി സ്വാമി ബ്രഹ്‌മപാദാനന്ദ
സരസ്വതി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഒരു പടവിന് വരുന്ന ചെലവായ 11000 രൂപ സമര്‍പ്പിച്ചു  ജനങ്ങള്‍ ഈ
സംരംഭത്തില്‍ പങ്കാളികളാകണമെന്ന് ജടായു ശ്രീ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരൻ അഭ്യര്‍ത്ഥിച്ചു.സീതാദേവിയുടെ മാനം കാക്കാൻ സ്വന്തം ജീവൻ ബലികൊടുത്ത ജഡായു പക്ഷിയുടെ വീര
രക്തസാക്ഷിത്വം ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന
സ്ത്രീപീഡനങ്ങള്‍ക്കെതിരെ പൊരുതുവാനുള്ള ഇച്ഛാശക്തി ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കും എന്ന് അദ്ദേഹം പറഞ്ഞു.രാമായണ കഥയിലേതുപോലെ വാനരന്മാരും അണ്ണാനും പക്ഷികളും അടങ്ങുന്ന ജന്തു ജീവജാലങ്ങളും സസ്യങ്ങളും ഇന്നും ജഡായു പാറയില്‍ സൗഹൃദത്തോടെ കഴിയുന്നു. പ്രകൃതിയെ സംരക്ഷിച്ചു നമ്മുടെ ആവാസവ്യവസ്ഥ സുസ്ഥിരമാക്കണമെന്ന സന്ദേശമാണ് ജൈവവൈവിധ്യ
കലവറയായ ഈ തീര്‍ത്ഥസ്ഥാനം ലോകത്തോട് വിളിച്ചു പറയുന്നത്.
പ്രകൃതിയുടെയും സ്ത്രീകളുടെയും സംരക്ഷണത്തിന് പ്രേരണയും പ്രചോദനവും
നല്‍കുന്നതിനാണ് ഈ പടവുകള്‍ നിര്‍മ്മിക്കുന്നത് എന്നും ഓരോ പടവും സമര്‍പ്പിച്ച് ഏവരും പങ്കുചേരണമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

Jatayuppara Sreekodhandarama Kshethra Trust
Chadayamangalam, Kollam
Phone : + 91 8590912137 | +91 95621 53053
E-mail : [email protected]
www.jatayuramatemple.in

State Bank of India
Account Name: JATAYUPPARA SREEKODHANDARAMA KSHETHRA TRUST
Account Number : 40391322445 | IFSC : SBIN0016084
Branch : SBI Sreekandeswaram Kaithamukku Branch

Axis Bank
Account Name: JATAYUPPARA SREEKODHANDARAMA KSHETHRA TRUST
Account Number :922010024835978 | IFSC : UTIB0003196
Branch : Pattoor Branch, Thiruvananthapura