കാനഡയിലെ ഖലിസ്ഥാനികളുടെ വേരറുക്കാൻ ബ്ളിങ്കൻ-എസ്.ജയശങ്കർ ചർച്ച

കാനഡയിലെ ഖലിസ്ഥാനികളുടെ അടിവേരറുക്കും. കാനഡയ്ക്ക് ഇനി അവരെ ഒളിപ്പിക്കാൻ ഇടമില്ലാത്ത വിധത്തിൽ ഖലിസ്ഥാൻ ഭീകരവാദികളുടെ സർവ്വ നാശം ചർച്ചയാക്കി ഇന്ത്യൻ വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ്സ് സിക്രട്ടറി ആന്റണി ബ്ളിങ്കനും. ഇസ്രായേൽ യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം നില്ക്കുമ്പോൾ ഇന്ത്യക്ക് പല നേട്ടങ്ങളാണ്‌ ഉണ്ടാകുന്നത്. അതിലൊന്നാണിപ്പോൾ കാനഡയിലെ ഖലിസ്ഥാനികളേ ഒതുക്കാനും കാനഡക്കിട്ട് ഒരു പണി കൊടുക്കാനും ഇന്ത്യൻ വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ്സ് സിക്രട്ടറി ആന്റണി ബ്ളിങ്കനും തമ്മിൽ ഈ കൈകൊടുക്കലിനു പിന്നിൽ.

വെറുതേ കൈകൊടുത്ത് പിരിയുക മാത്രമല്ല അവർ ചെയ്തത്… എടുത്ത തീരുമാനങ്ങൾ ഇങ്ങിനെ… കാനഡയില്‍ ഖാലിസ്ഥാനി ഭീകരസംഘടനകളുടെ പ്രവര്‍ത്തനം സജീവമാകുന്നതിൽ അമേരിക്ക ഈടപെടും.കാനഡയില്‍ ഖാലിസ്ഥാനി ഭീകരസംഘടനകളുടെ പ്രവര്‍ത്തനം സജീവമാകുന്നതിലെ ആശങ്ക ഭാരതം യുഎസിനെ അറിയിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഭാരത നിലപാട് അറിയിച്ചത്.യര്‍ ഇന്ത്യയ്‌ക്കെതിരെ ഖാലിസ്ഥാന്‍ ഭീകരന്‍ ഉയര്‍ത്തിയ ഭീഷണി വീഡിയോ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു.

പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നമ്മൾ ദേശീയ തലത്തിൽ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ അറിയണം. കർമ്മ ന്യൂസ് അതിനാലാണ്‌ രാജ്യ തലത്തിലെ വാർത്തകളും ഇന്ത്യയുമായി ബന്ധപ്പെട്ട അന്തർദേശീയ വാർത്തകളും ആദ്യം തന്നെ വിശദമായി പ്രേക്ഷകരിൽ എത്തിക്കുന്നത്. മുമ്പ് പറഞ്ഞത് പോലെ ഈ യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം നില്ക്കാനും പലസ്തീനേ തള്ളാനും ഒക്കെ കാരണം ഉണ്ട്. ലോകത്ത് നിന്നും ലോക രാജ്യങ്ങളിൽ നിന്നും ഇന്ത്യക്ക് ചിലതെല്ലാം നേടാനുണ്ട്. അതൊന്നും നേടി തരാൻ പലസ്തീനു സാധിക്കില്ല.

മറിച്ച് ഇസ്രായേൽ ലൈനിലൂടെ പോയാൽ പലതും നടക്കും. അതായത് നമുക്ക് ലോകത്ത് നിലനില്ക്കാൻ ആവശ്യമായ കാര്യങ്ങളും നമ്മുടെ രാജ്യം സുരക്ഷിതമാക്കാൻ ആവശ്യമായ ഒരുക്കവും മാത്രമാണ്‌ ഭാരതം ചെയ്യുന്നത്. കാനഡയിലെ ഖലിസ്ഥാനികളേ ഒതുക്കുക എന്നത് ഇന്ത്യയുടെ അജണ്ടയാണ്‌. കാനഡയിൽ ഇരുന്ന് ഇന്ത്യക്കെതിരെ ഭീകരവാദം പ്രസംഗിക്കുന്നവരെ ഗാസയിലെ ഹമാസിനെ പോലെ ഉന്മൂലനം ചെയ്യാനും ഇന്ത്യക്ക് താല്പര്യം ഉണ്ട്. അതിന്റെ ചില ചർച്ചകളാണിപ്പോൾ ദില്ലിയിൽ നടക്കുന്നത്

ഇപ്പോൾ ഇന്ത്യയും അമേരിക്കയും തമ്മിൽ 2 ഈസ്റ്റു 2 എന്ന മന്ത്രി തല യോഗം നടക്കുകയാണ്‌. ഒരേ വകുപ്പുകളിലേ ഇരു രാജ്യത്തേയും മത്രിതല ചർച്ചകൾ നടക്കുന്നു. ഇപ്പോൾ കാനഡയിലെ ഖലിസ്ഥാനികളുടെ വിഷയം അമേരിക്കയോട് സൂചിപ്പിച്ചത് മന്ത്രി എസ് ജയശങ്കറാണ്‌. ജയശങ്കറുമായുള്ള ചർച്ചക്ക് ശേഷം അമേരിക്കൻ സ്റ്റേറ്റ് സിക്രട്ടറി യു എസ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇങ്ങിനെ എഴുതി…

എസ് ജയശങ്കർ… വളരെ നന്ദി. ഇന്ത്യയിലായിരിക്കുക എന്നത് എപ്പോഴും അത്ഭുതകരമാണ്.ഞങ്ങൾ അമേരിക്കക്കാർ നിങ്ങളുമായി ശ്രദ്ധേയമായ വർഷമാണ് കെട്ടിപ്പടുക്കുന്നത്, ഞങ്ങൾക്ക് ഇതുവരെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും ശക്തമായ ഉഭയകക്ഷി പങ്കാളിത്തം മാത്രമല്ല, പ്രാദേശികവും തീർച്ചയായും ആഗോളവുമായ ഒരു പങ്കാളിത്തം ഇന്ത്യയുമായി നിലവിൽ ഉണ്ട്. അഭിമാനം തോന്നുന്നു.

ഈ വർഷത്തെ ജി 20 യുടെ ഇന്ത്യയുടെ നേതൃത്വം അത് കൂടുതൽ തെളിയിക്കുന്നു. ജയശങ്കർ പറഞ്ഞത് പോലെ..ഞങ്ങളുടെ പ്രതിരോധ സഹപ്രവർത്തകർക്ക് ഒരുപാട് കാര്യങ്ങൾ ഇന്ത്യക്കായി ചെയ്യാൻ ഉണ്ട്.അതിനാൽ ഞാൻ അതിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇൻഡോ-പസഫിക് – നമ്മുടെ പ്രദേശം – ഭാവിയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന് വേണ്ടിയുള്ള നമ്മുടെ ദൃഢമായ ശ്രദ്ധയുടെ കൂടുതൽ തെളിവാണിതെന്ന് ഞാൻ കരുതുന്നു,ഭാവി എന്നത് ഇപ്പോൾ ഉള്ളതാണ്‌. ഭാവിയിലെ കാര്യങ്ങൾ ഇപ്പോൾ കാണാൻ ആകണം.നമ്മൾ ഇരു രാജ്യവും അത് ഇപ്പോൾ ചെയ്യുകയാണ്‌.അമേരിക്ക ഇന്ത്യയുമായി ചേർന്ന് ഇരു രാജ്യങ്ങളെടേയും നാളകളേ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്‌. നമുക്ക് മുന്നിൽ ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ക്ഷേമം ആണ്‌ പ്രധാനം.