ഓഫീസിൽ ചെന്നപ്പോൾ ചേച്ചിക്ക് പെൻഷൻ ഇല്ലെന്ന് പറഞ്ഞു, ഹോട്ടലുകളിൽ നിന്നും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്, ജിഷയുടെ അമ്മ

വളരെയധികം ചർച്ച ചെയ്യപ്പെട്ട മരണമായിരുന്നു പെരുമ്പാവൂരുകാരി ജിഷയുടേത്.ജിഷയുടെ അമ്മ രാജേശ്വരിക്ക് മകളുടെ മരണത്തിനുശേഷം വിഷമമൊന്നുമില്ലെന്നും ആർഭാട ജീവിതമാണ് നയിക്കുന്നതെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.ബ്യൂട്ടീഷൻ ചെയ്തുള്ള ചിത്രങ്ങൾക്കൊക്കെ വൻ വിമർശനമാണ് ലഭിച്ചത്.എന്നാലിപ്പോളിതാ അമ്മയുടെ അവസ്ഥ വളരെ മോശമാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്

ജിഷയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ,പത്രത്തിലൊക്കെ ന്യൂസ് ഉണ്ടായിരുന്നു ഓണമായിട്ട് രണ്ടുമാസത്തെ പെൻഷൻ തുക എല്ലാവർക്കും കൊടുക്കുന്നുണ്ട് എന്ന്.അതറിഞ്ഞ്.ഓണം കഴിഞ്ഞതിന്റെ പിറ്റേദിവസം പൈസ ചോദിച്ച്‌ കൊണ്ട് ഞാൻ താലൂക്ക് ഓഫീസിൽ ചെന്നപ്പോൾ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെൻഷൻ ചേച്ചിക്ക് ഇല്ല എന്നാണ്.ഒരുപാട് ഹോസ്പിറ്റലിൽ ചെന്ന് ഞാൻ ചികിത്സ നേടി പക്ഷേ ഇതുവരെയും എന്റെ കൈ ഭേദം ആയിട്ടില്ല.ആശുപത്രിയിൽ നിന്ന് ഡോക്ടർ പറഞ്ഞത് വീണ്ടും എനിക്ക് ഓപ്പറേഷന് വേണമെന്നാണ് ഓപ്പറേഷന് വേണ്ടി പണം വേണമെന്ന് പറഞ്ഞ് ഞാൻ കലക്ടറെ സമീപിച്ചിരുന്നു.

ജനങ്ങൾ തന്ന പണത്തിൽ നിന്നാണ് ഞാൻ ചോദിക്കുന്നത്.വേറെ ഏതു നേതാക്കന്മാരുടെ കയ്യിൽ നിന്നും ഞാൻ കാശ് ചോദിക്കുന്നില്ല.ഇതിനു മുൻപും പാർട്ടിക്കാർ 15ലക്ഷം രൂപ ബാങ്കിൽ ഇട്ടിട്ട് ഞാൻ കാശ് ചോദിച്ചു കഴിഞ്ഞപ്പോൾ പാർട്ടിക്കാർ പറഞ്ഞത്ആ പണം തിരിച്ച്‌ പാർട്ടിക്കാർക്ക് തന്നെ വേണം ആ പണം നിങ്ങൾക്ക് തരാൻ ഉള്ളതല്ല എന്നൊക്കെ പറഞ്ഞ് ഒരുപാട് ലഹള ഉണ്ടാക്കി.

അങ്ങനെ ഒരു വിധത്തിൽ ഞാൻ ആ പണം വാങ്ങിച്ച്‌ എടുത്തു എന്റെ വീടു പണിതപ്പോൾ ഉണ്ടായ കടങ്ങൾ ഒക്കെ ആ പണംകൊണ്ട് വീട്ടി.ഇപ്പോൾ ശരിക്കും പറഞ്ഞുകഴിഞ്ഞാൽ പത്തു പൈസക്ക് പോലും നിവർത്തിയില്ല.കളക്ടർ പോയതിനു ശേഷം ഈ മൂന്നു ലക്ഷം രൂപ.പലതവണയായി എനിക്ക് തന്നു കൊണ്ടിരുന്ന പണം ഇപ്പോൾ നിർത്തൽ ചെയ്തിരിക്കുകയാണ്.ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം ആ പണം എനിക്ക് അവകാശപ്പെട്ട പണമാണ് ഒരു നേതാക്കന്മാരുടെയും പണമല്ല.

ഒരു നേരത്തെ ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി ഞാൻ ആരോട് പണം വാങ്ങിക്കും.പെരുമ്പാവൂർ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും മെഡിക്കൽ ഷോപ്പുകളിലും ഞാൻ കടം ചോദിച്ചു കഴിഞ്ഞു ഞാനിപ്പോൾ കടത്തിൽ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്.ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം എന്റെ പെൻഷൻ പണവും എനിക്ക് കിട്ടണം.ഇപ്പോൾ ഉള്ള നേതാക്കന്മാർ ഞാൻ എങ്ങനെ ജീവിക്കുന്നു എന്തു ചെയ്യുന്നു എന്നുപോലും അന്വേഷിക്കാറില്ല.എന്റെ മകൾ മരിച്ചപ്പോൾ വന്നതാണ് അതല്ലാതെ ഇതുവരെയും വരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.ഞാനാണെങ്കിൽ എനിക്ക് പറ്റുന്ന രീതിയിൽ കൂലിപ്പണി എടുത്തെങ്കിലും ജീവിക്കണമെന്ന ആഗ്രഹകാരിയാണ് ആരെയും പിടിച്ചുപറിച്ചോ മോഷ്ടിച്ചോ ജീവിക്കണമെന്ന ആഗ്രഹം എനിക്കില്ല.ജനങ്ങൾ തന്ന പൈസയാണ് ആ പൈസ എനിക്ക് കിട്ടണം