ആ ജിഷിൻ ഞാനല്ല, ദയവായി മോശം ഹെഡിങ്ങുകൾ ഇട്ട് നശിപ്പിക്കരുത്

കൊച്ചി കാക്കനാടുവെച്ച് നടി ​ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ പേര് ജിഷിൻ എന്നാണെന്ന തരത്തില്ഡ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ നടൻ ജിഷിൻ ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതോടെ ജിഷിൻ സംഭവത്തിൽ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ്. ജിഷിൻ,. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് ജിഷിന്റെ പ്രതികണം

എല്ലാവർക്കും നമസ്കാരം…. കുറച്ചുനാളായി ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു ലൈവ് വരാൻ കാരണം ഗായത്രി സുരേഷിന്റെ കാർ അപകടത്തിൽ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങൾ ആണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ആണ് എന്റെ പേര് ഉയർന്നുകേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാൻ ആ പ്രശ്നം വിട്ടതാണ്. ഞാൻ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും അറിയാം. അതല്ല കോമഡി… ഞാൻ ഈ ലിങ്ക് അയച്ചുകൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേൾക്കുന്നുണ്ട് എന്ന് ഞാൻ അവളോട് പറയുകയും ചെയ്തു. എന്നാൽ ഞാൻ അത് വിശ്വസിക്കുകയില്ല എന്നാണ് അവൾ പറഞ്ഞത്. സംഭവത്തിന് ശേഷം കുറെ ആളുകൾ എന്നെ വിളിച്ച്‌ ചോദിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഞാൻ ആണ് അത് എന്ന് ഉറപ്പിക്കണം.

ചില വാർത്തകൾക്ക് മോശം കമന്റുകളും എന്നെ കുറിച്ച്‌ വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കൾ പോലുമല്ല. വീട്ടിൽ വരുന്ന അതിഥികൾ ആയിട്ടാണ് ഞങ്ങൾ സീരിയൽ താരങ്ങളെ കുടുംബപ്രേക്ഷകർ കാണുന്നത്. അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടാറുണ്ട്. അത് ദയവായി മോശം ഹെഡിങ്ങുകൾ ഇട്ട് നശിപ്പിക്കരുത്. പ്രായമായ അമ്മയുണ്ട്. അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇപ്പോൾ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ലൈവിൽ വന്നതും. ദയവ് ചെയ്ത് ഇല്ലാത്ത വാർത്തകളുണ്ടാക്കി കൊടുക്കരുത്. ഗായത്രിയുടെ കാര്യത്തിൽ നടന്ന യഥാർഥ സംഭവം എന്താണെന്ന് അറിയില്ല. അതുകൊണ്ട് ആരുടേയും പക്ഷം പിടിക്കുന്നില്ല. ആ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. രണ്ട് ദിവസമായി നിരന്തരം വരുന്ന മെസേജുകളും കമന്റുകളുമെല്ലാമാണ് ലൈവിലെത്താൻ തന്നെ പ്രേരിപ്പിച്ചത്.

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്.