പോൺ വീഡിയോകൾ കാണാത്തവർ വികാരിയച്ഛനെ കല്ലെറിയട്ടെ- ജോമോൾ ജോസഫ്

കന്യാസ്ത്രീകളും മറ്റ് സ്ത്രീകളും ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ച വൈദികനെതിരെ മാനന്തവാടി രൂപത നടപടിയെടുത്തിരുന്നു. കണ്ണൂർ അടയ്ക്കത്തോട് പള്ളി വികാരിയായ ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മമാർ രൂപതയെ സമീപിച്ചിരുന്നു. നാനൂറിൽ അധികം സ്ത്രീകൾ അംഗങ്ങളായ ഭക്തസംഘത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് വികാരി സെബാസ്റ്റ്യൻ അശ്ലീല വീഡിയോ അയച്ചത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. അശ്ലീല വീഡിയോ ഗ്രൂപ്പിൽ കണ്ടതോടെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇവർ മാനന്തവാടി ബിഷപ്പ് മാർ ജോസഫ് പെരുന്നേടത്തിന് പരാതി നൽകുകയും ചെയ്തു. വൈദികനെതിരെ നടപടി വേണമെന്നായിരുന്നു പരാതിക്കാർ ആവശ്യപ്പെട്ടത്. സ്ത്രീകളുടെ പരാതി സ്വീകരിച്ച രൂപത ഇത് പരിശോധിക്കുകയും സംഭവം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്

വീഡിയോ മാറി അയച്ച അച്ചനെ ഇങ്ങനെ വേട്ടയാടരുത്.. എല്ലാവരും അച്ചനെ കളിയാക്കുന്നതിന് കാരണം, അച്ചന്മാർ ഇതൊന്നും കാണരുത്, അല്ലേൽ കാണില്ല എന്ന പൊതുബോധം ഉള്ളതുകൊണ്ടാണ്. ആ പൊതു ബോധത്തിനൊപ്പം നിൽക്കാൻ തൽക്കാലം സൗകര്യമില്ല. അവരും വികാരങ്ങളും വിചാരങ്ങളും ഉള്ള സാധാരണ മനുഷ്യർ മാത്രമാണ്. അവരെ ബ്രഹ്മചാരികൾ ആക്കി അവരുടെ ജീവിതം ചങ്ങലക്കിട്ട സഭാ നേതൃത്വമാണ് തെറ്റുകാർ.

വിശപ്പും ദാഹവും പോലെ തന്നെ ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രവർത്തനമാണ് ലൈംഗീക വികാരങ്ങളും. വിശപ്പു വന്നാൽ എത്രനേരം ഭക്ഷണം കഴിക്കാതെ ഇരിക്കാൻ കഴിയും, ദാഹിച്ചാൽ എത്ര സമയം വെള്ളം കുടിക്കാതെ കഴിയാൻ പറ്റും, അതുപോലെ തന്നെയാണ് ലൈംഗീക വികാരവും. ദാഹിച്ചിട്ടും വെള്ളം കുടിക്കാതിരിക്കുമ്പോൾ ദാഹം കൂടും എന്നത് പോലെ തന്നെയാണ് ലൈംഗീക വികാരങ്ങൾക്ക് ശമനം ലഭിക്കാതാകുമ്പോൾ, ആ വികാരങ്ങൾ അതിക്രമിക്കുന്നത്. ഇതൊക്കെ ശരീരത്തിന്റെ സ്വാഭാവീക പ്രവർത്തനങ്ങൾ മാത്രമാണ്. അവരും മനുഷ്യരാണ്.

Let them live their life. പോൺ വീഡിയോകൾ കാണാത്തവർ അങ്ങേരെ കല്ലെറിയട്ടെ..Note : ഇത്തരം വീഡിയോകൾ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവർ, ജാഗ്രതയോടെ ചെയ്യുക എന്ന് മാത്രമാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്. Note 2 : തെറ്റി അയച്ചു കിട്ടിയവർക്ക് കാണാൻ താല്പര്യമില്ലേൽ അതങ്ങ് ഡിലീറ്റ് ചെയ്താ പോരെ, അത് വാർത്തയാക്കാൻ വേറെ കുറെ മാമലകോകിലങ്ങളും..