ഓണം, മാവേലി, പൂക്കളം, മതേതരത്വം ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍: ജൂഡ് ആന്റണി

തിരുവനന്തപുരം: ഓണം, മാവേലി, പൂക്കളം, മതേതരത്വം ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ജൂഡ് ആന്റണിയുടെ ഫേസ്ബുക് പോസ്റ്റ്‌. അഫ്ഗാന്‍ വിഷയത്തിലും മറ്റും തന്റെതായ നിലപാടുകള്‍ അടയാളപ്പെടുത്തിയ സിനിമാ സംവിധായകനാണ് ജൂഡ് ആന്റണി ജോസ്. എന്നാല്‍ അതുകൊണ്ട് തന്നെ ധാരാളം വിമര്‍ശനങ്ങളും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു.

‘ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക്
ഓണാശംസകള്‍. അല്ലാത്തവര്‍ക്ക് സ്നേഹം നിറഞ്ഞ ഗെറ്റ് വെല്‍ സൂണ്‍ ആശംസകള്‍’ എന്നായിരുന്നു ജൂഡിന്റെ ഫേസ്ബുക് പോസ്റ്റ്‌. ആക്ഷേപഹാസ്യമാണ് ജൂഡിന്റെ ഓണാശംസകളെന്ന് വിമര്‍ശിക്കുന്നവരാണ് കമന്റ് ബോക്സില്‍ നിറയെ.

സാറാസ് സിനിമ ഇറങ്ങിയപ്പോഴും, സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോഴും വലിയ വിമര്‍ശനങ്ങള്‍ സംവിധായാകന് നേരിടേണ്ടി വന്നിരുന്നു. മാതൃത്വത്തെയും സംസ്കാരത്തെയും സംവിധായകന്‍ അപമാനിച്ചുവെന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒട്ടേറെപ്പേര്‍ ജൂഡ് ആന്റണിയുടെ പോസ്റ്റിനെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ‘മനസ്സില്‍ നന്മകള്‍ ഉള്ള മനുഷ്യന്മാര്‍ക്ക് മാത്രമേ ഇങ്ങനെപറയാന്‍ കഴിയൂ ഹാപ്പി ഓണം ഭായ്’, ‘അത് കലക്കി….അങ്ങേയ്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍’, ‘പൊളി. ചേട്ടന്‍ മൂന്നും കല്പിച്ചാണല്ലേ’ എന്നിങ്ങനെ പോകുന്നു മറുപടി ആശംസകള്‍.

‘ഓം ശാന്തി ഓശാന’, ‘ഒരു മുത്തശ്ശി ഗദ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘സാറാസ്’ കോവിഡ് വ്യാപനത്തിന് ശേഷം ചിത്രീകരിച്ച സിനിമയാണ്.