2019വരെ കാശ്മീരിൽ ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യം നിഷേധിച്ചു – പ്രത്യേക പദവി എടുത്ത് കളഞ്ഞ കേസിൽ സുപ്രീം കോടതി

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികൾ എടുത്തുമാറ്റിയ നരേന്ദ്ര മോദി സർക്കാരിനു ഒരു പൊൻ തൂവൻ കൂടി. ജമ്മു കാശ്മീരിൽ സ്വത്തുക്കൾ വാങ്ങാനും സ്ഥിര താമസത്തിനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരെ വിലക്കിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 35 രാജ്യത്തേ മുഴുവൻ ജനങ്ങൾക്കും എതിരായ നിയമം ആയിരുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് . ഭരണഘടനയുടെ ആർട്ടിക്കിൾ 35 മുമ്പ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370നൊപ്പം പാർലിമെന്റ് റദ്ദ് ചെയ്തതാണ്‌. ഈ 2 വകുപ്പുകളും എടുത്ത് മാറ്റിയതോടെ കാശ്മീർ സാധാരണ ഒരു ഇന്ത്യൻ സംസ്ഥാനം ആയി മാറുകയായിരുന്നു.

ഇപ്പോൾ കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പരിഗണന എടുത്ത് കളഞ്ഞതിനെ കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറയുന്നത് ഇങ്ങിനെ.. ഭരണഘടനയുടെ ആർട്ടിക്കിൾ 35 ഇന്ത്യയുടെ കാശ്മീരിനു പുറത്തുള്ള ജനങ്ങൾക്കെല്ലാം എതിരായിരുന്നു. ഭരണഘടന ഉറപ്പ് നല്കുന്ന സഞ്ചാര സ്വാതന്ത്ര്യവും താമസ സ്വാതന്ത്ര്യവും ഇന്ത്യയിലെ മറ്റ് ജനങ്ങൾക്ക് കാശ്മിരിൽ നിഷേധിക്കുകയായിരുന്നു ഭരണഘടനയുടെ ആർട്ടിക്കിൾ 35.കശ്മീരിൽ താമസിക്കാത്ത ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തിലെ ആളുകൾക്ക് ചില സുപ്രധാന ഭരണഘടനാപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്തിയ വകുപ്പു കൂടീയായിരുന്നു ഇത് എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

അവസര സമത്വം, സംസ്ഥാന ഗവൺമെന്റിൽ ജോലി, ഭൂമി വാങ്ങാനുള്ള അവകാശം എന്നിവ ഇന്ത്യൻ ഭരണഘടന ഉറപ്പ് നല്കുന്നു. എന്നാൽ ഭരണഘടന നല്കുന്ന ഈ ഉറപ്പുകൾ കാശ്മീരിൽ ഇന്ത്യയിലെ മറ്റ് സ്റ്റേറ്റിലെ പൗരന്മാർക്ക് നിഷേധിച്ചു.കാശ്മീരിൽ ആർട്ടിക്കിൾ 35 ഉപയോഗിച്ച് ഇന്ത്യയിലെ മറ്റ് എല്ലാ ജനങ്ങളുടേയും അവകാശങ്ങൾ ഹനിക്കുകയും ഇല്ലാതാക്കുകയും ചെയ്തു.ജമ്മു കശ്മീരിലെ) പ്രത്യേക അവകാശങ്ങൾ ഉള്ളതിനാൽ കാശ്മീരിനു പുറത്ത് നിന്നുള്ളവർക്ക് നീതി നിഷേധം ഉണ്ടായി.

ഭരണഘടനയുടെ ആർട്ടിക്കിൾ 35 പ്രകാരം ജമ്മു കാശ്മീർ ഭരണഘടനയേക്കാൾ ഉയർന്ന വേദിയിൽ“ നിൽക്കുന്ന ഒരു രേഖയായിരുന്നു എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളുടെ 11-ാം ദിവസത്തെ വാദം കേൾക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ.ആർട്ടിക്കിൾ 370-നോടൊപ്പം 2019 ഓഗസ്റ്റിൽ റദ്ദാക്കിയ ആർട്ടിക്കിൾ ആണ്‌ 35 ഉം. ഈ വകുപ്പ് അനുസരിച്ച് കാശ്മീരിൽ ആരു സ്ഥിര താമസം ആക്കണം, ആരു കാശ്മീരിൽ സ്വത്തുക്കൾ വാങ്ങിക്കണം, ആരൊക്കെ ജോലി ചെയ്യണം എന്നിവയിൽ പ്രത്യേക അവകാശങ്ങളും പ്രത്യേകാവകാശങ്ങളും നൽകാൻ കാശ്മീർ നിയമ സഭയ്ക്ക് പരിപൂർണ്ണ അധികാരം നല്കുകയായിരുന്നു. ഇത്തരത്തിൽ ഒരു വകുപ്പ് പാർലിമെന്റിനും ഇന്ത്യൻ ഭരണഘടനയുടെ മറ്റ് നിയമങ്ങൾക്കും പോലും മുകളിൽ ആയിരുന്നു എന്നും കോടതി നിരീക്ഷിക്കുകയായിരുന്നു

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 16 (1) അനുസരിച്ച് എല്ലാ സംസ്ഥാനത്തിന് കീഴിലുള്ള ഏതെങ്കിലും ഓഫീസിലേക്കുള്ള തൊഴിൽ അല്ലെങ്കിൽ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാ പൗരന്മാർക്കും അവസര സമത്വം ഉണ്ടായിരിക്കും.ഭരണഘടന ഇങ്ങിനെ ഒരു അവകാശം ഇന്ത്യൻ പൗരന്മാർക്ക് നല്കുമ്പോൾ ഇതേ ഭരണഘടനയിൽ തന്നെയായിരുന്നു ഇതിനെതിരായ രീതിയിൽ മറുവശത്ത്, ആർട്ടിക്കിൾ 35 ഉണ്ടായിരുന്നത്.ആർട്ടിക്കിൾ 35 പ്രകാരം കാശ്മീരിലെ ജോലി, ഭൂമി വാങ്ങൽ, സ്ഥിരതാമസം എല്ലാം അവിടുത്തേ സംസ്ഥാന സർക്കാർ തീരുമാനിക്കും എന്നായിരുന്നു.

അതായത് പാർമെന്റിന് പോലും അധികാരമില്ലായിരുന്നു.ആർട്ടിക്കിൾ 35 എ ഇന്ത്യയിലെ കാശ്മീരിനു പുറത്തുള്ള ജനങ്ങളുടെ മൗലികാവകാശം നേരിട്ട് എടുത്തുകളയുകയും ചെയ്യുകയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.അതുപോലെ, ആർട്ടിക്കിൾ 19 രാജ്യത്തിന്റെ ഏത് ഭാഗത്തും ജീവിക്കാനും സ്ഥിരതാമസമാക്കാനുമുള്ള അവകാശത്തെ അംഗീകരിക്കുന്നു. എന്നാൽ ആർട്ടിക്കിൾ 35 – എ കാശ്മീരിൽ മറ്റുള്ള സംസ്ഥാനത്തേ ജനങ്ങൾക്ക് സ്വത്തു വാങ്ങുന്നത് വിലക്കുകയാണ്‌. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിലെ കേന്ദ്രത്തിന്റെ പ്രധാന വാദങ്ങളിലൊന്നാണ് സുപ്രീം കോടതി വിലയിരുത്തിയ കാര്യങ്ങൾ.

കാശ്മീരിനു പ്രത്യേക പരിഗണന എടുത്ത് മാറ്റിയതോടെ പരിപൂർണ്ണ ഇന്ത്യൻ പ്രദേശം എന്ന പദവിയിലേക്ക് ഉയർന്നു എന്നും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്ക് തുല്യമായെന്നും കേന്ദ്രത്തിന് വേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു, ഈ നീക്കം ജമ്മു കശ്മീരിലെ ജനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് തുല്യമാക്കി. ജമ്മു കാശ്മീരിൽ മുമ്പ് നടപ്പാക്കാത്ത എല്ലാ ക്ഷേമ നിയമങ്ങളും ഇത് നടപ്പിലാക്കുന്നു എന്നും അദ്ദേഹം വാദിച്ചു.

2019 വരെ ജമ്മു കശ്മീരിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരിക്കലും നടപ്പാക്കിയിരുന്നില്ല. ജനങ്ങൾക്ക് ഭരനഘടന ഉറപ്പ് നല്കുന്ന പ്രാഥമിക പൊതു വിദ്യാഭ്യാസം കാശ്മീരിൽ നടപ്പാക്കാൻ സാധിച്ചത് പ്രത്യേക പദവി എടുത്ത് കളഞ്ഞതിനാലാണ്‌- അദ്ദേഹം പറഞ്ഞു.