ഗാസയിലേക്ക് മിസൈൽ തൊടുക്കുന്ന വൈറ്റ് ഹൗസിൽ കെ.കെ ഷാഹിന

വാഷിങ്ങ്ടൺ.ഗാസയിലേക്ക് തൊടുക്കുന്ന ഓരോ മിസൈലിന്റെയും ബോംബിന്റെയും തലച്ചോർ ഇരിക്കുന്നിടത്ത് ഇസ്ളാമിസ്റ്റ് നിരകളിൽ ശ്രദ്ധേയമായ കെ കെ ഷാഹിന (K.K Shahina, Media Parson)എങ്ങിനെ എത്തപ്പെട്ടു എന്നും ഇനി അമേരിക്കയിൽ ചെന്നാൽ തന്നെ വൈറ്റ് ഹൗസിൽ എന്തിനു പോയി എന്നും വൻ വിമർശനം. പലസ്തീൻ അനുകൂലമായി നിലകൊള്ളുന്ന കെ കെ ഷാഹിനയുടെ ആശയക്കാർ എല്ലാം ഇതോടെ തൊലി ഉരിഞ്ഞു. സംഘികൾക്കിടയിൽ മാത്രമല്ല ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലും പോസ്റ്റ് ചർച്ചയായി.

അമേരിക്കൻ സന്ദർശനത്തിലാണിപ്പോൾ കെ കെ ഷാഹിന. അതിനിടെ വൈറ്റ് ഹൗസിൽ പോയത് അതീവ പ്രാധാന്യത്തോടെ കെ കെ ഷാഹിന ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തു. വൈറ്റ് ഹൗസിലെ സന്ദർശകർക്ക് പോകാവുന്ന പൊതു ഇടത്തിലാണ്‌ കെ കെ ഷാഹിന പോയത്. അതിൽ അമേരിക്കൻ മലയാളികളിൽ അത്ഭുതവുമില്ല. വൈറ്റ് ഹൗസിന്റെ സന്ദർശക ഇടത്തിൽ ടൂറിസ്റ്റുകൾക്ക് ചെല്ലാം. ഇത്തരത്തിൽ വൈറ്റ് ഹൗസ് മഹാത്ഭുതം പോലെ പോയി കണ്ട് അഭിമാനത്തോടെ താൻ വൈറ്റ് ഹൗസിൽ എത്തി എന്ന് ചിത്രം അടക്കം പോസ്റ്റ് ചെയ്യുകയായിരുന്നു

അമേരിക്കയിലെത്തിയ കെ കെ ഷാഹിന പലസ്തീൻ വിഷയത്തിൽ തികഞ്ഞ മൗനത്തിലാണിപ്പോൾ. ഗാസയിൽ കുട്ടികളേ കൊന്നൊടുക്കുന്നതിൽ പലസ്തീൻ അനുകൂലികളുടെ വേദയും മറ്റും കെ കെ ഷാഹിന കാണാഞ്ഞിട്ടല്ല. പക്ഷേ ഗാസയിലേക്ക് തൊടുക്കുന്ന മിസൈലിന്റെ ബുദ്ധികേന്ദ്രത്തിൽ തന്നെ ഇരുന്ന് ചിത്രം എടുത്ത് പോസ്റ്റുമ്പോൾ എങ്ങിനെ ഗാസയിലെ കുഞ്ഞുങ്ങളേ ഓർക്കും. ആഹാരമില്ലാതെ മരിക്കുന്നവരെ ഓർക്കും

ഗാസ നരകമാക്കിയ ഇസ്രായേലിന്റെ ശക്തിയും ബുദ്ധിയും ആയുധവും പണവും എല്ലാം വൈറ്റ് ഹൗസിൽ നിന്നാണ്‌. 100ലധികം അയൺ ഡോമ്മുകളാണ്‌ പുതുതായി നല്കിയത്. 5 കപ്പലിലും, 15 കാർഗോയിലും ആയുധങ്ങൾ നല്കി. കൂടാതെ ലോകത്തേ ഏറ്റവും വലിയ വിമാന വാഹിനി കപ്പൽ ഇസ്രായേൽ സുരക്ഷക്കായി അയച്ചു. ആണവ ആയുധ മുങ്ങി കപ്പൽ ഇസ്രായേലിനു പരിചയായി അയച്ചു. സൈനീകരേ അയച്ചു. കരയുദ്ധത്തിൽ ഇസ്രായേലിനെ നയിക്കാൻ വിദഗ്ദരേ അയച്ചു. എല്ലാത്തിനും പുറമേ 100 ബില്യൺ ഡോളർ തിരിച്ച് തരണ്ടാത്ത പണം സഹായമായും അമേരിക്ക ഇസ്രായേലിനു നല്കി.

ഈ വൈറ്റ് ഹൗസിലാണ്‌ കെ കെ ഷാഹിനയുടെ സന്തോഷ സന്ദർശനം. മാത്രമല്ല ഷാഹിന എന്തോ ഭാഗ്യ അവാർഡ് കിട്ടിയ രീതിയിലാണ്‌ വൈറ്റ് ഹൗസിൽ എത്തിയ ഭാഗ്യത്തേ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റ് മാധ്യമ പ്രമുഖ കെ.കെ.ഷാഹിനയുടെ വൈറ്റ് ഹൗസ് സന്ദർശനത്തെ ട്രോളിയുള്ള തീവ്ര ഹിന്ദു നേതാവ് പ്രതീഷ് വിശ്വനാഥൻ്റെ പോസ്റ്റ് വൈറലായി. സംഘികൾക്കിടയിൽ മാത്രമല്ല ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലും പോസ്റ്റ് ചർച്ചയായി.യു എസ് യുദ്ധക്കപ്പലുകളുടെ പിൻബലത്തിൽ ഇസ്രയേൽ ഗാസയിൽ രൂക്ഷമായ ആക്രമണം നടത്തുമ്പോൾ വൈറ്റ് ഹൗസ് സന്ദർശിച്ച ആവേശത്തിൽ എഫ് ബി പോസ്റ്റിട്ട ഷാഹിനയുടെ നിലപാടു വൈരുദ്ധ്യമാണ് ചർച്ചയാകുന്നത്.ഷാഹിനയുടെ വൈറ്റ് ഹൗസ് സന്ദർശന പോസ്റ്റ് ഷെയർ ചെയ്ത പ്രതീഷിൻ്റെ പോസ്റ്റ് ഇങ്ങനെ: ”

എന്നുമിങ്ങനെ ഗാസ ഗാസ ശിശുക്കൾ ശിശുക്കൾ എന്നു നിലവിളിച്ചു കൊണ്ടിരിക്കാൻ പറ്റില്ലല്ലോ. സുരേഷ് ഗോപിക്കെതിരായ പോസ്റ്റുകൾക്കും തൽക്കാലം വിട. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന് അവധി കൊടുത്ത് ഇപ്പോൾ വൈറ്റ് ഹൗസിൽ ഉലാത്തുകയാണ് സുഹൃത്തുക്കളെ ഉലാത്തുകയാണ്.”

മ അദനി കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനു യുഎപിഎ കേസിൽ അകപ്പെട്ട പശ്ചാത്തലമുള്ള ഷാഹിനയുടെ അമേരിക്കൻ പ്രേമം പരിഹാസ്യമായി .
കേരളത്തിൽ പിണറായി സർക്കാരിൻ്റെ ന്യായീകരണ തൊഴിലാളികളുടെ നേതാവാണ് ഷാഹിന . സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ റിപ്പോർട്ടർ ചാനലിലെ സൂര്യ സുജി തട്ടിക്കയറി വിവാദമുണ്ടാക്കിയ സംഭവത്തിൽ ഷാഹിനയുടെയും നെറ്റ് വർക് ഓഫ് വിമൻ ഇൻ മീഡിയയുടെയും പങ്ക് ട്ടിരുന്നു.

കേരളത്തിൽ പലസ്തീൻ- ഹമാസ് റാലികൾ നടത്താൻ ബി ജെ പി ഇതര രാഷ്ട്രീയ കക്ഷികൾ മത്സരിക്കുന്ന സാഹചര്യത്തിൽ ഷാഹിനയ്ക്ക് വൈറ്റ് ഹൗസ് പ്രേമം എങ്ങനെ സംഭവിച്ചുവെന്നതാണ് വിസ്മയം.അമേരിക്കൻ സന്ദർശന വീസ ലഭിച്ചതിനാൽ ഗാസ യുദ്ധ വിഷയത്തിൽ ഷാഹിന ഒരു പോസ്റ്റു പോലും ഇട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. യുഎസ് – ഇസ്രയേൽ വിരുദ്ധ പോസ്റ്റ് ഇട്ടാൽ വീസ റദ്ദാകുമെന്ന പേടിയിലാണ് ഷാഹിന ഗാസയിലെ കൂട്ടക്കുരുതിയിൽ മൗനം പാലിച്ചതെന്നും ആക്ഷേപമുണ്ട്.