പിണറായി വിജയനെ ഓര്‍ത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍. മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സിപിഎം എന്ന പാര്‍ട്ടി അധപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെ സുധാകരന്‍. പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷന്‍ നില്‍ നിന്നും കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന പിണറായി വിജയനെയോര്‍ത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ വിറളി പിടിച്ചാണ് പിണറായി വിജയന്‍ സംസാരിച്ചത്. എന്തെന്നാല്‍ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാര്‍ഥി നിര്‍ണയം അടുത്ത കാലത്തോന്നും കേരളത്തില്‍ ഉണ്ടായിട്ടില്ല. ആലപ്പുഴയില്‍ സിപിഎമ്മിന്റെ ഏക കനലിനെ വേണുഗോപാല്‍ ഊതിക്കെടുത്തികഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വടകരയില്‍ എല്‍ഡിഎഫിനെ ഷാഫി പറമ്പില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതാണ് 20 മണ്ഡലങ്ങളിലും സ്ഥിതി. ബിജെപിയെ കേരളത്തിലെ മുഖ്യപ്രതിപക്ഷമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ അച്ചാരം പേടിച്ച നേതാവാണ് പിണറായി വിജയനെന്നും കെ സുധാകരന്‍ പറഞ്ഞു.