വികസന കാര്യത്തിൽ മോദിക്കൊപ്പം സഞ്ചരിക്കാനാണ് എല്ലാവർക്കും താല്പര്യമെന്ന് കെ സുരേന്ദ്രൻ

കൊച്ചി. എല്ലാവര്‍ക്കും വികസനത്തിന് മോദിക്കൊപ്പം സഞ്ചരിക്കുവനാണ് താല്പര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതിന് ഊര്‍ജം പകരുമെന്നും ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ക്ക് അടക്കം വികസനകാര്യത്തില്‍ മോദിക്കൊപ്പം സഞ്ചരിക്കുവനാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിലസം പ്രധാനന്ത്രി കേരളത്തില്‍ നടത്തിയ സന്ദര്‍ശനത്തിലൂടെ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകുകയായിരുന്നു. യുവം 2023 തുടര്‍ച്ചയായി ക്യാമ്പസുകളിലും യുവജന കൂട്ടായ്മകളിലും യുവ സംരംഭകര്‍ വിദ്യാര്‍തികല്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാ അടിസ്ഥാനത്തിലും നടത്തും. അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച 3600 കോടിയുടെ വികസന പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത വര്‍ദ്ധിപ്പിക്കും.

കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്, വികസനത്തില്‍ കേരളം കിതയ്ക്കുന്നു. നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷമല്ല സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.