പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍, സ്‌കൈഡൈവിംഗ് അനുഭവം പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദര്‍ശന്‍.അന്യഭാഷകളിലെ ചിത്രങ്ങളില്‍ തിളങ്ങിയ നടി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തിയത്.സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകളാണ് കല്യാണി.കോവിഡ് കാലമായതോടെ സോഷ്യല്‍ മീഡിയകളിലും മറ്റും കല്യാണി ഏറെ സജീവമായിരുന്നു.ഇടയ്ക്ക് ത്രോബാക്ക് ചിത്രങ്ങളും പങ്കുവെച്ച് കല്യാണി രംഗത്ത് എത്തിയിരുന്നു.ഇപ്പോഴിതാ ദുബായില്‍ താന്‍ നടത്തിയ സ്‌കൈഡൈവിംഗിന്റെ അനുഭവം ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.’പുറത്ത് ചിരി,ഉള്ളില്‍ കരച്ചില്‍’എന്നാണ് താരം അതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.നിമിഷ നേരം കൊണ്ട് ചിത്രവും ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

കല്യാണിയും മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവും തമ്മില്‍ ഗോസിപ്പുകളും നിരവധിയാണ്.സിനിമയിലും നായികനായകന്‍മാരായി എത്തുന്ന ഇവര്‍ വിവാഹം ചെയ്യുമോ എന്നാണ് ചിലരുടെ സംശയങ്ങള്‍.അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍.കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തിനാണ് മോഹന്‍ലാല്‍ ഉത്തരം നല്‍കിയിരിക്കുന്നത്.പ്രണവും കല്യാണിയും തന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ് അവര്‍ തമ്മില്‍ എപ്പോഴും വിളിക്കാറുണ്ട്.രണ്ടു പേരും ചേര്‍ന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രേമവും കല്യാണവുമൊക്കെയാകും?എന്ന് മോഹന്‍ലാല്‍ ചോദിച്ചു.

എല്ലാം സമയമാകുമ്പോള്‍ പ്രിയന്‍ തന്നെ പറയും.അല്ലാതെ നല്ല സുഹൃത്തുക്കളായി നടക്കുന്നവരെപ്പറ്റി ആവശ്യമില്ലാതെ ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേ? എന്നും മോഹന്‍ലാല്‍ പറഞ്ഞു.ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കല്യാണി വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.ആദി,ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നിവയാണ് പ്രണവിന്റെ സിനിമകള്‍. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയില്‍ പ്രണവും കല്യാണിയും ഒരുമിച്ചെത്തും. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം ആണ് ഇവരുടെ ഏറ്റവും പുതിയ സിനിമ