ഇന്ത്യ – പാക് മഞ്ഞുരുകുമോ??

ഇന്ത്യ – പാക് മഞ്ഞുരുകുമോ? ഇമ്രാന്‍ ഖാൻ മാജിക്ക് എന്താകും?

ഇന്ത്യന്‍ – ഇമ്രാന്‍ സര്‍ക്കാരുകൾ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കുമോ

ഇമ്രാൻഖാന്റെ വിജയത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയാകുന്നതില്‍ സന്തോഷം ഉണ്ടെന്നും കപില്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരും ഇമ്രാന്‍ സര്‍ക്കാരും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപിൽ ദേവ് അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തിപ്പെടുന്നതോടെ സ്വാഭാവികമായും അത് ക്രിക്കറ്റിനെയും പുനരുജ്ജീവിപ്പിക്കും.’ ക്രിക്കറ്റ് ടീമിനെ നയിച്ചതുപോലെ പാകിസ്താനെ നയിക്കാന്‍ ഇമ്രാന്‍ഖാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കപില്‍ ദേവ് കൂട്ടിച്ചേർത്തു.

കഠിനാധ്വാനമാണ് ഇമ്രാന്‍ഖാന്റെ വിജയത്തിനു പിന്നിലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാകിസ്താന്‍ ബന്ധവും ക്രിക്കറ്റും മെച്ചപ്പെടാന്‍ ഇമ്രാന്‍ഖാന്റെ പ്രധാനമന്ത്രി സ്ഥാനത്തിനാകുമെന്നാണ് കപിലിന്റെ പ്രതീക്ഷ.ക്രിക്കറ്ററെന്ന നിലയില്‍ വളരെ പോസിറ്റീവായ താരമാണ് ഇമ്രാന്‍ ഖാൻ . പാകിസ്താനെപ്പോലൊരു ടീമിനെ നയിക്കുകയെന്നതും ലോകകപ്പ് നേടിക്കൊടുക്കുകയെന്നതും ചെറിയ കാര്യമല്ല. എന്നാല്‍ വളരെ കാര്യക്ഷമമായി ഇമ്രാന്‍ ആ ജോലി ചെയ്‌തെന്നും കപില്‍വ്യക്തമാക്കി.ഒരേ കാലയളവില്‍ ക്രിക്കറ്റ് കളിച്ചവരാണ് കപില്‍ ദേവും ഇമ്രാന്‍ഖാനും. 1983 ല്‍ കപിലിന്റെ നായകത്വത്തില്‍ ഇന്ത്യ ലോകചാമ്പ്യന്‍മാരായപ്പോള്‍ 1992 ല്‍ പാകിസ്താനെ കിരീടത്തിലേക്ക് നയിച്ചത് ഇമ്രാന്‍ഖാനായിരുന്നു.

https://youtu.be/RB7vM83Gq04