കർമ്മ ന്യൂസ് ഇംഫാക്ട്, ഏക ദിന മയ്യഴി മഹോത്സവം മാറ്റി വെച്ചു

കർമ്മ ന്യൂസ് ഇംഫാക്ട്. ഫെബ്രുവരി 9ന് നടത്താനിരുന്ന പുതുശ്ശേരി ടുറിസം ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ സ്വകാര്യ ചാനൽ നടത്താനിരുന്ന ഏക ദിന മയ്യഴി മഹോത്സവം മാറ്റി വെച്ചു. കർമ്മ ന്യൂസ് വാർത്തയെ തുടർന്നാണ് ഇത് മാറ്റി വെക്കാൻ പുതുച്ചേരി സർക്കാർ തയ്യാറായത്.

പുതിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ അറിയിച്ചു. മയ്യഴിയിലെ കലാസാംസ്ക്കാരിക സംഘടനകളെയും പൊതുജനങ്ങളെയും പാടെ അവഗണിച്ചു കൊണ്ട് സ്വകാര്യ ഇടനിലക്കാരെ ഏൽപിച്ച് തികച്ചും ദുരൂഹമായ രീതിയിൽ മയ്യഴി മഹോത്സവം നടത്താനുള്ള പുതുശ്ശേരി ടൂറിസം വകുപ്പിൻ്റെ തീരുമാനത്തിൽ ജനശബ്ദം മാഹി പ്രവർത്തക സമിതിയും, മാഹി മേഖല ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ, എക്സിക്യൂട്ടീവ് യോഗവും ശക്തമായ പ്രതിഷേധം പുതുച്ചേരി മുഖ്യമന്ത്രി, ടൂറിസം മന്ത്രി, മാഹി എം എൽ എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ എന്നിവരെ അറിയിച്ചിരുന്നു.

ജനകീയ പങ്കാളിത്തത്തോടെ മുൻകാലങ്ങളിലെന്നപോലെ മഹോത്സവം നടത്താനാണ് ഇരു സംഘടനകളും ആവശ്യപ്പെട്ടിരുന്നത്.സ്വകാര്യ ചാനൽ അധികൃതർ മാഹിക്ക് ചുറ്റും ഉള്ള കേബിൾ ടി.വി.ഓപ്പറേറ്റർമാരെ ഉപയോഗിച്ച് നടത്താനിരുന്ന പരിപാടിയാണ് മാറ്റി വെച്ചത്.