കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ പോലീസുകാർ കാക്കി അണിയില്ല പകരം മുണ്ടും കുർത്തയുമണിഞ്ഞ് പോലീസുകാരെത്തും

കാശി വിശ്വനാഥ ക്ഷേത്രം മാറുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി പൊലീസ് ഉദ്യോഗസ്ഥർ കാക്കി യൂണിഫോമിന് പകരം പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുമ്പോൾ വിശ്വാസി സഹൃദം എന്ന തീരുമാനമാണ് ഇവിടെ നടപ്പാക്കുന്നത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോ?ഗസ്ഥരുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയത്. പുരുഷന്മാരായ ഉദ്യോ?ഗസ്ഥർ മുണ്ടും, കുർത്തയും ധരിക്കുമ്പോൾ വനിതാ പൊലീസുകാർ സൽവാർ കുർത്ത അണിയുന്നതാണ്.

ഭക്തരെ സ്വാഗതം ചെയ്യുന്നതിന് അനുയോജ്യമായ വസ്ത്രം ധരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേത്രപരിസരത്ത് ഭക്തർക്കായി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഈ മാറ്റം സഹായിക്കുമെന്നും ഭക്തരുമായി സൗഹാർദത്തോടെ ഇടപെടാൻ സുരക്ഷാ ഉദ്യോ?ഗസ്ഥർക്ക് ഇതിലൂടെ സാധിക്കുമെന്നുമാണ് വിലയിരുത്തൽ.ഭക്തരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും യൂണിഫോമിലെ മാറ്റം സഹായകരമാകും. സേനയെ ഇത്തരത്തിൽ പുതിയ യൂണിഫോമിൽ വിന്യസിക്കുന്നതിന് മുന്നോടിയായി മൂന്ന് ദിവസത്തെ പരിശീലനം നൽകുന്നതാണ്. ഭക്തരെ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചും സുരക്ഷാ ഉദ്യോ?ഗസ്ഥർക്ക് പരിശീലനം നൽകും.

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ?ഗമായി ക്യൂ നിൽക്കുന്ന ഭക്തരെ പോലീസുകാർ പിടിച്ചുവലിക്കുകയും ഉന്തുകയും തള്ളുകയും വലിച്ച് നിർത്തിക്കുകയുമൊക്കെ ചെയ്യുന്ന രീതികൾ തുടരുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇതിനായി ‘No Touch’ പോളിസി നടപ്പിലാക്കാനാണ് ശ്രമം. ജനക്കൂട്ടത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞു.ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും, പൊലീസ് സേനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയെടുക്കുന്നതിനും, ദർശനത്തിനെത്തുന്ന ഭക്തർക്ക് സൗകര്യം ഉറപ്പുവരുത്തുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഐപികൾക്ക് വഴിയൊരുക്കുമ്പോൾ ഭക്തരെ ശാരീരികമായി നിയന്ത്രിക്കുകയും തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥർ ചെയ്യാറുണ്ട്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഭക്തർ അഭിമുഖീകരിക്കാത്ത വിധത്തിൽ നിയന്ത്രണ രീതികൾ അവലംബിക്കുമെന്നും കമ്മീഷണർ അറിയിച്ചു.