ഭരണം മാറും, ഡാം തുറന്ന് വിട്ടതിൽ പിണറായിയും മണിയും അറസ്റ്റിലാകും

കേരളത്തെ ഞെട്ടിച്ച പ്രളയം മനുഷ്യ നിർമ്മിതമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പത്തനംതിട്ടയിൽ ഭരണ വിരുദ്ധ വികാരം അലയടിക്കുന്നെന്ന് അവിടെയുള്ള ജനങ്ങൾ തന്നെ പറയുന്നു.. പത്തനംതിട്ട ജില്ലയിൽ വികസനം പറഞ്ഞ് വോട്ടു ചോദിക്കാൻ ഒരു സ്ഥാനാർത്ഥിക്കും യോ​ഗ്യതയില്ല. കെട്ടിഘോഷിക്കുന്ന വികസനങ്ങൾ മാത്രമാണ് ഈ ജില്ലയിലുള്ളത്. പ്രളയത്തിൽ ദുരിതാശ്വാസം പ്രഖ്യാപിച്ച കേവലം പതിനായിരം രൂപ പോലും കിട്ടാത്ത പതിനായിരത്തി ഇരുനൂറ്റിപ്പതിനേഴ് ആളുകൾ ജില്ലയിൽ മാത്രം ഉണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ വിവരാവകശ രേഖയുടെ റിപ്പോർട്ട് കർമന്യൂസിന് ലഭിച്ചു

ഈ മനുഷ്യ നിർമ്മിത പ്രളയം നശിപ്പിച്ചത് നിരവധി ജീവനുകളും ജീവിതവുമാണ്. ജില്ലക്കകത്തുള്ള നിരവധി വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ നഷ്ടപ്പെട്ടെങ്കിലും വ്യാപാരികൾക്ക് ഒരു രൂപ പോലും സഹായം നൽകിയില്ല. 15 കിലോമീറ്റർ ദൂരത്തിൽ പ്രളയത്തിന്റെ ദുരന്തങ്ങൾ ജില്ലയിൽ ഉണ്ടായി. മന്ത്രിയുടെ അ‍ജ്ഞതകൊണ്ടാണ് പ്രളയം സംഭവിച്ചത്. അതിനുള്ള മറുപടി ജനങ്ങൾ വോട്ടിലൂടെ നൽകുമെന്ന് ജനങ്ങൾ തന്നെ കർമ ന്യൂസിനോട് പറഞ്ഞു.