ആദ്യത്തെ ശിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു

കേരളത്തിലെ തന്നെ ആദ്യത്തെ ശിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. ഇതിനായി പാട്ടക്കരാര്‍ വ്യവസ്ഥയിൽ സ്ഥലം അനുവദിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം തിരുമല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 207ല്‍ റീസര്‍വ്വേ നമ്പര്‍ 148ല്‍പ്പെടുന്ന 10.12 ആര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഗുരുദ്വാര നിര്‍മ്മാണത്തിനായി വിട്ടു നൽകുക. ഒരു ആറിന് 100 രൂപ നിരക്കില്‍ ഗുരുദ്വാര ഗുരുനാനാക്ക് ദര്‍ബാര്‍ എന്ന സൊസൈറ്റിയുടെ പേരില്‍ നിബന്ധനകള്‍ക്കു വിധേയമായി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം.