സൗദി അറേബ്യയുടെ ചരിത്ര ദിനം മലയാളി വനിതയും ഏറ്റെടുത്തു

ദമ്മാം : സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുമതി ലഭിച്ച ആദ്യ ബഹ്റൈനില്‍നിന്ന് അല്‍കോബാറിലേക്ക് വാഹനമോടിച്ച് മലയാളി വനിതയും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു .

എറണാകുളം കാക്കനാട് സ്വദേശിയും സാസ് ജനറല്‍ സര്‍വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയുമായ ഫൗസിയ ബീവിയാണ് ബഹ്റൈന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് അല്‍ കോബാര്‍ കോസ്വേയിലെ വി.ഐ.പി ലൈനിലൂടെ കടന്നുവന്ന് ചരിത്രത്തിന്റെ ഭാഗമായത്. വി.ഐ.പി ലൈനിലൂടെ വാഹനം ഓടിച്ച് സൗദിയിലേക്ക് പ്രവേശിച്ച ആദ്യ ഇന്ത്യന്‍ വനിതയാണ് ഫൗസിയ ബീവി. 2000 – ത്തിലാണ് ഇവര്‍ നാട്ടില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത് .ഫൗസിയ അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം കാര്‍ ഡ്രൈവ് ചെയ്യാറുണ്ട്.

കഴിഞ്ഞ 20 വര്‍ഷത്തോളമായി സൗദിയിലുള്ള കുടുംബം ഏതാനും മാസമായി ബഹ്റൈനിലേക്ക് താമസം മാറ്റിയിരുന്നു. സൗദിയിലെത്തിയ ശേഷം ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായും ജോലി നോക്കിയിരുന്നു. ജേര്‍ണലിസത്തില്‍ ബിരുദ്ധവും നേടിയിട്ടുണ്ട് ഫൈസിയ .രണ്ട് മക്കളുണ്ട്. ഫൗസിയ ഡ്രൈവ് ചെയ്യുന്ന വീഡിയോ വൈറല്‍ ആയി സാമൂഹിക മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നുണ്ട് .