ലോകത്തെ കാത്തിരിക്കുന്നത് കോവിഡിനെക്കാൾ ഭീകരമായ രോഗങ്ങള്‍

ന്യൂയോര്‍ക്ക്. ലോകത്താകെ മരണപെയ്തത് നടത്തിയ കോവിഡിനു ശേഷം മനുഷ്യനെ കാത്തിരിക്കുന്നത് ഭീകരമായ രോഗങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ കുരങ്ങുകളില്‍ ജീവിക്കുന്ന ഒരു തരം വൈറസുകൾ മനുഷ്യന് ഭീഷണിയായി തീരും എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ആഫ്രിക്കയില്‍ കണ്ടു വരുന്ന മകാക്ക് ഇനം കുരങ്ങുകളിലാണ് ഈ വൈറസ് കണ്ടെത്തിയിട്ടുള്ളത്.

എബോളയുടേതിന് സമാനമായ രോഗ ലക്ഷണങ്ങളായിരിക്കും സിമിയന്‍ ഹെമൊ റേജ് ഫീവര്‍ വൈറസ് (എസ് എച്ച് എഫ് വി) മനുഷ്യനിൽ ഉണടാക്കുന്നത്. ആന്തരിക രക്തസ്രാവത്തിനു വരെ കാരണമായേക്കാവുന്ന ഈ വൈറസ് ബാധിക്കുന്നവര്‍ മരണത്തിന് കീഴടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

മനുഷ്യനിലെ സ്വയം പ്രതിരോധ സംവിധാനത്തെ ഈ വൈറസ് നിശ്ചലമാക്കും. കോശങ്ങള്‍ തോറും പടര്‍ന്ന് പിടിച്ച് ഇത് ശരീരത്തെ അപ്പാടെ നിര്ജീവമാക്കും. ഇതുവരെ ഈ വൈറസിന്റെ സാന്നിദ്ധ്യം മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ലെങ്കിലും, ഏത് സമയവും ഉടലെടുത്തേക്കാവുന്ന ഒരു ഭീഷണിയായി നിലനില്‍ക്കുകയാണെ ന്നുമാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞിരിക്കുന്നത്.

മകാക്ക് ഇനം കുരങ്ങുകളിലാണ് ഈ വൈറസ് കണ്ടുവരുന്നത്. ആഫ്രിക്കയില്‍ ആണ് ഈ ഇനം കുരങ്ങുകൾ ഉള്ളത്. കുരങ്ങുകളില്‍ ഇത് പനി, ശരീരകലകളില്‍ സ്രവങ്ങള്‍ കെട്ടിക്കിടക്കുക, ആന്തരിക രക്തസ്രാവം എന്നിവക്ക് കാരണമാകുന്നുണ്ട്. ഏറെ ഭീതി ഉണ്ടാക്കുന്ന നിലയിൽ വൈറസ് ബാധിച്ച കുരങ്ങുകള്‍ ഏതാണ്ട് എല്ലാം തന്നെ രോഗം ബാധിച്ച് രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ മരണപ്പെടുകയുമാണ്. എച്ച് ഐ വി വൈറസ് ബാധിക്കുന്നതിനോട് സമാനമായ രീതിയിലാണ് ഈ വൈറസും പ്രതിരോധ സംവിധാനത്തെ ബാധിക്കുക.