ജോളി റിയൽ എസ്റ്റേറ്റുകാരി, പങ്കാളി മുൻ ലോക്കൽ സെക്രട്ടറി

koodathai jolly

കൂടത്തായി ജോളി റിയൽ എസ്റ്റേറ്റും നടത്തിയിരുന്നതായി വിവരങ്ങൾ പുറത്ത്. എൻഐടി  പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായും പലർക്കും പണം കൈമാറിയിരുന്നതായും പോലീസിനു തെളിവുകൾ ലഭിച്ചിരിക്കുന്നു. പണം കൈമാറുന്നത് ഒരു പെട്ടികട കേന്ദ്രീകരിച്ചായിരുന്നു.ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജും ജോളി യുടെ വസ്തു ഇടപീടിൽ കണ്ണിയായിരുന്നു. മനോജിനെ പരിചയപ്പെടുന്നത് പോലും റിയൽ എസ്റ്റേറ്റ് വഴിയാണ്‌.

ഇതിനിടെ മനോജിനു ഒരു ലക്ഷം രൂപ ഒരു വസ്തു ഇടപാടിൽ ജോളി നല്കി. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനൽകിയില്ല. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നൽകി.എൻഐടിക്കു സമീപം കട്ടാങ്ങൽ ജംക്‌ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏൽപിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലിൽ വാഹനം നിർത്തിയപ്പോൾ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ജോളിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോൺഗ്രസ് പ്രവർത്തകനായ മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.ഇതിനിടെ കൂടത്തായി കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നും ജോളിയുടെ വലം കൈയ്യായി പ്രവർത്തിച്ചവർ ഇപ്പോഴും പുറത്ത് ഉണ്ട് എന്നും പരാതിക്കാർനും അമേരിക്കയിൽ നിന്നും എത്തിയ റോജോ പറയുന്നു