കെഎസ്ആർടിസിയിൽ ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച വിതരണം ചെയ്യും

തിരുവനന്തപുരം. ജൂലൈമാസത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളം അടുത്തയാഴ്ച ഒരുമിച്ച് നല്‍കുമെന്ന് മൂന്ന് മന്ത്രിമാരും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഒപ്പം ഓണത്തിന് അലവന്‍സിന്റെ കാര്യവും പരിഗണിക്കാമെന്ന് ഉറപ്പു നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രഖ്യാപിച്ച അഡ്വാന്‍സ് തുക തങ്ങള്‍ക്കും വേണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ജീവനക്കാർ ഓണത്തിന് പട്ടിണി കിടക്കാൻ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ജീവനക്കാർക്ക് നൽകാനുള്ള ജൂലൈമാസത്തിലെ ശമ്പളം പൂർണമായും ഓണത്തിന് മുമ്പ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജൂലൈയിലെ പെൻഷൻ വിതരണം ഉടൻ ചെയ്യണം.

ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം നൽകേണ്ട ഉത്തരവാദിത്തം കെഎസ്ആർടിസിക്കാണെന്നും ഹൈക്കോടതി പറഞ്ഞു. 130 കോടി രൂപ സർക്കാർ നൽകാതിയാൽ രണ്ടുമാസത്തെ മൊത്തം ശമ്പളവും നൽകാനാകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. അതേസമം കേസ് ഓഗസ്റ്റ് 21ലേക്ക് ഹൈക്കോടതി മാറ്റി.