സ്വാമിമാരുടെ 170കോടി അടിച്ച് മാറ്റിയ കേരള സർക്കാർ സ്ഥാപനമായ കെ ടിഡി എഫ് സി യുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി, നിക്ഷേപകർ ആശങ്കയിൽ

രാമകൃഷ്ണ മിഷൻ സന്യാസിമാർ നൂറ്റാണ്ടുകളായി സ്വരുക്കൂട്ടിയ 170 കോടി നിക്ഷേപം വാങ്ങി പറ്റിച്ച കെ ടിഡി എഫ് സി സഹകരണ മേഖലയിൽ നിന്നും ജനങ്ങളിൽ നിന്നുമായി 4000 കോടിയോളം സാമ്പത്തിക ഇടപാടുകൾ നടത്തിയതായി റിപ്പോർട്ട്. കേരള ബാങ്കിനു 900 കോടി രൂപ തിരിച്ചടയ്ക്കാനുള്ള കേരള ഗതാഗത വികസന ധനകാര്യ കോർപറേഷൻ്റെ അതായത് കെ ടിഡി എഫ് സി യുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. പണം നിക്ഷേപിച്ചവർ എല്ലാം ആശങ്കയിലും അങ്കലാപ്പിലും പരക്കം പായുന്നു. ചുരുക്കത്തിൽ എല്ലാ രാഷ്ട്രീയക്കാരും കൈയ്യിട്ട് വാരി മലയാളികളുടെ കോടി കണക്കിനു രൂപയുടെ നിക്ഷേപം പെരുവഴിയിലാക്കി.

കേരള ഗതാഗത വികസന ധനകാര്യ കോർപറേഷൻ്റെ (കെ ടിഡി എഫ് സി ) തകർച്ചയുടെ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിയമ വിരുദ്ധമായ ഇതിന്റെ പ്രവർത്തനം കണ്ടെത്തിയതിനാൽ റിസർവ് ബാങ്ക് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നു. ഇത് കേരളത്തിലെ മുഴുവൻ സഹകരണ ബാങ്കുകളേയും ബാധിക്കും. സഹകരണ ബാങ്ക് നെറ്റ് വർക്കുകൾക്ക് കനത്ത പ്രഹരമാണ്‌ കെ ടിഡി എഫ് സി ക്കെതിരായ റിസർവ് ബാങ്കിന്റെ നടപടി. 4000 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാട് ഈ സ്ഥാപനം നിക്ഷേപം ആയും ലോൺ ആയും നടത്തിയിട്ടുണ്ട് എന്ന് അനൗദ്യോഗികമായ വിവരങ്ങൾ ഉണ്ട്. ചിലപ്പോൾ അതിലും കൂടാം.

ബംഗാളിലെ കൽക്കത്ത ശ്രീരാമ കൃഷ്ണ മിഷനിൽ നിന്നും 170 കോടി രൂപ നിക്ഷേപം വാങ്ങിയത് തിരിച്ച് നൽകുന്നതിൽ കേരള ഗതാഗത വികസന ധനകാര്യ കോർപറേഷൻ പരാജയപ്പെട്ടു. തുടർന്നാണ് തട്ടിപ്പിന്റെ കഥ പുറംലോകമറിയുന്നത്. നിക്ഷേപം മടക്കി നല്കാത്തതിനെതിരെ കല്ക്കത്തയിലെ ശ്രീരാമ കൃഷ്ണ മിഷൻ റിസർവ് ബാങ്കിനോടു പരാതിപ്പെട്ടു. തുടർന്നു റിസർവ് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് കെടിഡി എഫ് സി യുടെ പാപ്പരത്തം വെളിപ്പെട്ടത്. ഇനി മേലിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും വായ്പ എടുക്കുന്നതും കൊടുക്കുന്നതും വിലക്കിക്കൊണ്ടാണ് റിസർവ് ബാങ്ക് കെ ടിഡി എഫ് സി യുടെ ലൈസൻസ് റദ്ദാക്കിയത്. കെ ടിഡി എഫ് സി നിക്ഷേപങ്ങൾക്ക് സർക്കാർ ഗാറൻ്റിയുണ്ടെങ്കിലും പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ ഭൂരിഭാഗം നിക്ഷേപകർക്കും തുക തിരിച്ചു കിട്ടില്ല.

ഇപ്പോൾ ലൈസൻസ് റദ്ദ് ചെയ്ത് കെ ടി ഡി എഫ് സിക്ക് കേരള ബാങ്കിനു മാത്രം 900 കോടിയാണ്‌ കൊടുക്കാനുള്ളത്.കേരള ബാങ്കിനു പുറമെ പ്രധാന ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും കെടിഡി എഫ് സി കോടികൾ വായ്പ എടുത്തിട്ടുണ്ട്. ഈ തുകയും നിഷ്ക്രിയ ആസ്തികളായി മാറുന്നത് കേരളത്തിലെ സഹകരണ മേഖലയെയാകെ തകർക്കും. കെടിഡി എഫ് സി ക്കുണ്ടായ തകർച്ച ക്രമേണ കേരള ബാങ്കിലേക്കും സഹകരണ ബാങ്കുകളിലേക്കും പടർന്നു പിടിക്കും.

ബാങ്ക് നിക്ഷേപത്തെക്കാൾ ലാഭകരമായ ബാങ്ക് നിക്ഷേപത്തിൽ പണം മുടക്കണോ? കേരള ഗതാഗത വികസന ധനകാര്യ കോർപറേഷൻ്റെ നിക്ഷേപം 10.17 % പലിശ നിരക്ക് വാ​ഗ്ദാനം ചെയ്ത് കൊണ്ട് എന്ന രീതിയിലായിരുന്നു ഇവരുടെ പരസ്യം പുറത്തുവന്നത്. ഒരു വർഷം മുതൽ മൂന്നുവർഷം വരെയുളഅള നിക്ഷേപങ്ങൾ്ക് 8 % വരെ പലിശ, കാലാവധി തീരുമ്പോൾ ഇത്ര ശതമാനം തുക ലഭിക്കുമെന്നും മുതിർന്ന പൗരന്മാർക്ക് .25 ശതമാനം പലിശയും വാ​ഗ്ദാനം ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞ നിക്ഷപത്തുക 10000 രൂപയായിരുന്നു. അഞ്ചു വർഷംകൊണ്ട് ഇരട്ടിലധികം തുക ലഭിക്കുമെന്ന വാ​ഗാദാനവും. നിക്ഷപകരുടെ സൗകര്യം അനുസരിച്ച് പണം ലഭ്യമാക്കും. പലിശ പ്രതിമാസമോ , മൂന്നുമാസമോ കഴിയുമ്പോൾ ലഭിക്കുമെന്നും, നിക്ഷേപകന് കാലാവധി കഴിയുമ്പോൾ പലിശ ഒരുമിച്ച് പിൻവലിക്കാമെന്നും എന്നിങ്ങനെയുള്ള സ്കീമുകൾ ജനങ്ങളെ നിക്ഷപകരാക്കി. സർക്കാരിന്റെ ധൂർത്തിന് ഇപ്പോൾ ജനങ്ങളാണ് സമാധാനം പറയേണ്ടിവരുന്നത്. മാത്രമല്ല ഒരു ഹിന്ദുമതസ്ഥാപനത്തെ പറ്റിച്ചെന്ന പേരും ബാക്കിയായി.

കെടിഡി എഫ് സി ക്കു കേരള ബാങ്കും സഹകരണ ബാങ്കുകളും നൽകിയ വായ്പകൾ നിഷ്ക്രിയ ആസ്തിയായി മാറിക്കഴിഞ്ഞു. കരിവന്നൂർ തട്ടിപ്പു പുറത്തു വന്നതോടെ നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ട സഹകരണ മേഖലയ്ക്ക് കെ ടിഡി എഫ് സി തകർച്ച കൂനിന്മേൽ കുരുവാകും. സഹകരണ ബാങ്കുകളുടെ തകർച്ച മുന്നിൽ കണ്ട് പലയിടത്തും കൂട്ടത്തോടെ നിക്ഷേപങ്ങൾ പിൻവലിക്കുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപ – വായ്പാ അനുപാതം തകിടം മറിയുന്ന നിലയിലേക്കാണ് പ്രതിസന്ധി നീങ്ങുന്നത്. പല സഹകരണ ബാങ്കുകളും നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനു പരിധി നിശ്ചയിച്ചു കഴിഞ്ഞു. ഇതിൽ നിക്ഷേപകർ പരസ്യമായി പ്രതിഷേധിക്കുന്ന സാഹചര്യം ഉടലെടുത്താൽ സഹകരണ ബാങ്കുകൾ അടച്ചു പൂട്ടുന്ന സ്ഥിതിയുണ്ടാകും. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാർ ദുരിതത്തിലാകും.