വിവാഹാലോചനയുമായി ദീപയുടെ വീട്ടില്‍ എത്തിയ എന്നെ ഇറക്കിവിട്ടു, ഒടുവില്‍ ദൈവം ഒന്നാക്കി, കുക്കു പറയുന്നു

നൃത്ത റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സുഹൈദ് കുക്കു. താരവും ഭാര്യ ദീപയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇപ്പോള്‍ തങ്ങളുടെ വിവാഹത്തെ കുറിച്ചും മറ്റും തുറന്ന് പറഞ്ഞിരിക്കുകയാണ് ദീപയും കുക്കുവും. കുക്കുവിന്റെ അടുത്ത് ഡാന്‍സ് പഠിക്കാനായി എത്തിയതായിരുന്നു ദീപ. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

ഒരു കൂട്ടുകാരി വഴിയാണ് താന്‍ കുക്കുവിനെ പരിചയപ്പെടുന്നത്. ഒരു ഇവന്റിന് വേണ്ടി ഡാന്‍സ് പഠിക്കാന്‍ വേണ്ടിയായിരുന്നു. ആ ഇവന്റ് കഴിയുമ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് കുക്കുവാണ്. അപ്പോള്‍ തന്നെ നടക്കില്ല എന്നാണ് പറഞ്ഞത്.-ദീപ പറയുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് തരത്തില്‍ നില്‍ക്കുന്നവരാണ്. മതത്തിന്റെ ആണെങ്കിലും സംസാരത്തിന്റെ ആണെങ്കിലും ചിന്തയുടെ ആണെങ്കിലും എല്ലാം. ഞാന്‍ ഭയങ്കര സയലന്റ് ആണ്. അധികം സംസാരിക്കില്ല. ദീപ ഒരുപാട് സംസാരിക്കും. എന്നിരുന്നാലും പിന്നീട് പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു. ഞാന്‍ എന്തെങ്കിലും നേടി വിജയിച്ച ശേഷം എന്റെ ജീവിതത്തിലേക്ക് വന്ന ആളല്ല ദീപ. എന്റെ കഷ്ടപ്പാടിലും ഒപ്പം നിന്ന്, ആരും കാണാതെ വിജയത്തിലേക്ക് എത്തും വരെ കൂടെ നിന്ന ആളാണ്.- കുക്കു പറഞ്ഞു.

പ്രണയം വീട്ടില്‍ പറയുമ്പോള്‍ രണ്ട് വീട്ടുകാരും എതിര്‍ക്കും എന്ന് ഉറപ്പായിരുന്നു. അത് എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് പ്രണയിച്ചത്. ഒരു ഘട്ടം എത്തിയപ്പോള്‍ അവള്‍ വീട്ടില്‍ വന്ന് ചോദിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ എനിക്ക് എന്റെ പാഷനില്‍ എത്തുന്നത് വരെ ദീപയുടെ വീട്ടില്‍ പോയി കാര്യം അവതരിപ്പിക്കാന്‍ കഴിയില്ല. എന്റെ തൊഴില്‍ വലിയൊരു മാനദണ്ഡമാണ്. ഒരു അക്കാഡമി തുടങ്ങണം എന്നത് എന്റ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ അതിന് വേണ്ടി രണ്ട് വര്‍ഷം കാത്തിരുന്നു. അക്കാഡമിയൊക്കെ ആയ ശേഷമാണ് ഞാന്‍ ദീപയുടെ ചേട്ടന്മാരെ കാണാനായി പോകുന്നത്. വഴിയില്‍ വച്ചാണ് കണ്ടത്. അന്ന് അവരുടെ പ്രതികരണം എല്ലാം ഞാന്‍ പ്രതീക്ഷിച്ചത് ആണ്. എനിക്ക് അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ കഴിയുന്നത് കണ്ട് പറയുന്നത് എല്ലാം കേട്ട് നിന്നു. ദീപയ്ക്കും ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. വീട്ടില്‍ നിന്ന് വേറെ ഒരിടത്തൊക്കെ ആക്കി. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ ഒന്നുമല്ലാത്തപ്പോള്‍ എനിക്കൊപ്പം നിന്ന ആളാണ്. അതുകൊണ്ട് വിട്ടുകളയാന്‍ ആകില്ലായിരുന്നു. പിന്നീട് ഞാന്‍ വീട്ടില്‍ പോയി ദീപയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചു. പക്ഷെ അപ്പോഴും സമ്മതിച്ചില്ല. എന്നെ ഇറക്കി വിട്ടു. പിന്നെ ഒറ്റ വഴി പ്രാര്‍ത്ഥന മാത്രമാണ്. ഞങ്ങള്‍ രണ്ട് പേരും പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. വിധി ഒന്നാക്കി- കുക്കു പറഞ്ഞു.

മുന്‍പ് ഒരിക്കല്‍ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ഇന്റര്‍ കാസ്റ്റ് വിവാഹമാണെന്നും എല്ലാ ഇന്റര്‍ കാസ്സറ് വിവാഹത്തിലും ഉണ്ടാകുന്ന വിഷയങ്ങള്‍ ഞങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിരുന്നു എന്നും ഇവര്‍ പറഞ്ഞിരുന്നു. ” ഇന്റര്‍ കാസ്റ്റ് വിവാഹത്തെകുറിച്ചുള്ള ചോദ്യങ്ങളും ഒരുപാട് ആളുകള്‍ ചോദിച്ചിരുന്നു. ഞാന്‍ ക്രിസ്ത്യന്‍ ആണ് കുക്കു മുസ്ലീമാണ്. എല്ലാ ഇന്റര്‍ കാസ്റ്റ് വിവാഹത്തിലും ഉണ്ടാകുന്ന വിഷയങ്ങള്‍ ഞങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിരുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍ ഫേസ് ചെയ്തിട്ടാണ് ഞങ്ങള്‍ വിവാഹം എന്ന കടമ്ബയിലേക്ക് എത്തിയത്. രണ്ടു കുടുംബത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കുക്കുവിന്റെ കുടുംബം ഓക്കെ ആയി. പയ്യെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും എന്നും ദീപ പറഞ്ഞിരുന്നു