ലുക്കീമിയ ബാധിച്ച 14 കാരന് വേണ്ടി സഹായം അഭ്യർത്ഥിച്ച് കുമ്മനം

ലുക്കീമിയ എന്ന അസുഖം ബാധിച്ച്‌ കഴിഞ്ഞ 7വർഷമായി ചികിത്സയിൽ കഴിയുന്ന ശ്രീറാമെന്ന 14കാരന് വേണ്ടി സഹായം അഭ്യർത്ഥിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.ഇപ്പോൾ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ശ്രീറാം.അസുഖം മാറണമെങ്കിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ടെന്ന് വിദഗ്ധ ഡോക്ടർ നിർദേശിച്ചതിനെ തുടർന്നാണ് ഇപ്പോൾ അമൃതയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.ഇതിനായി 20ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

എന്നെ സഹായിക്കുമോ.ഞാൻ ശ്രീരാം.വയസ്സ് 14.ലുക്കീമിയ അസുഖം ബാധിച്ചതിനാൽ ഇപ്പോൾ കൊച്ചി അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഞാൻ ചികിത്സയിലാണ്.കഴിഞ്ഞ 7വർഷം ചികിത്സയിൽ തന്നെയാണ്.സാമ്പത്തികമായി വലിയ നിലയിലുള്ള കുടുംബത്തിൽ അല്ലെങ്കിലും കുടുംബം മാത്രം എന്റെ ചികിത്സക്കായി ഇതിനകം 45 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു.എൻറെ അസുഖം മാറണമെങ്കിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ടെന്ന് വിദഗ്ധ ഡോക്ടർ നിർദേശിച്ചതിനെ തുടർന്നാണ് ഇപ്പോൾ അമൃതയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.ഇതിനായി 20ലക്ഷം രൂപ ചെലവ് വരും.ആശുപത്രി അധികൃതർ അറിയ്ച്ചിരിക്കുന്നത്.

എന്റെ ചികിത്സക്കായുള്ള സാമ്പത്തിക സഹായത്തിനായി ഞാൻ വിനീത പൂർവ്വം ബഹുമാന്യരും ഉദാരമനസ്കരുമായ നാട്ടുകാരോട് അപേക്ഷിക്കുകയാണ്.എന്നെപ്പോലെയുള്ള ഒട്ടേറെപ്പേരുടെ ചികിത്സക്കായി സഹായിച്ചിട്ടുള്ള കേരളത്തിന്റെയും നാടിന്റെയും മനസ്സ് എനിക്കൊപ്പവും ഉണ്ടാക്കുമെന്ന് നിങ്ങളുടെ കുഞ്ഞനിയനായ ഞാൻ പ്രതീക്ഷിക്കുന്നു.അസുഖം മാറി ആത്മവിശ്വാസത്തോടെ ഭാവിയെ കാണാൻ എനിക്ക് താങ്ങും തണലുമാകാൻ ഒരിക്കൽക്കൂടി ഞാൻ സഹായം അഭ്യർത്ഥിക്കുന്നു.എന്റെ അച്ഛന്റെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും താഴെ ചേർക്കുന്നു.Manoj.P ICICI Bank,KOZHIKODE,Branch,A/c 626501520838,IFSC.Code,ICIC0006265Mobile no:9447079923