പ്രിയക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ട തന്റെ ചിത്രം അതാണ്, കുഞ്ചാക്കോ ബോബന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഉള്ളില്‍ കടന്നുകൂടാന്‍ അദ്ദേഹത്തിനായി. കുഞ്ചാക്കോ ബോബനും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഭാര്യ പ്രിയയും മകന്‍ ഇസഹാക്കുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോള്‍ മികച്ച സിനിമളുടെ തെരഞ്ഞെടുപ്പിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ബ്രേക്ക് എടുത്ത് വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയപ്പോള്‍ നടന്റെ കൈ നിറയെ അവസരങ്ങളാണ്.

ഇപ്പോള്‍ തന്റെ സിനിമകളില്‍ ഭാര്യ പ്രിയയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് തുറന്ന് പറയുകയാണ് നടന്‍. തന്റെ പഴയ സിനിമകളില്‍ പ്രിയയ്ക്ക് അനിയത്തിപ്രാവിനോടാണ് കൂടുതല്‍ ഇഷ്ടം. പുതിയ സിനിമകളില്‍ ‘അഞ്ചാം പാതിര’യും, ‘വൈറസും’, ‘രാമന്റെ ഏദന്‍തോട്ടവും’ ഇഷ്ടപ്പെട്ട സിനിമകളായി ഭാര്യ പറഞ്ഞിട്ടുണ്ടെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമ കാണാനും പുതിയ വിശേഷങ്ങള്‍ അറിയാനും ഇഷ്ടപ്പെടുന്ന ആളാണ് പ്രിയ. ഒരു ശരാശരി മലയാളി പ്രേക്ഷകരെ പോലെ രസിപ്പിക്കുന്ന സിനിമകളുടെ പക്ഷത്താണ് പ്രിയ. റൊമാന്റിക് സിനിമകളും, വൈകാരിക ചിത്രങ്ങളും, കോമഡി പടങ്ങളുമെല്ലാം ഇഷ്ടപ്പെടുന്ന കൂട്ടത്തില്‍, ആക്ഷന്‍ സിനിമകളോട് വലിയ താല്പര്യമില്ല. എന്റെ സിനിമയെക്കുറിച്ച് കൃത്യമായ അഭിപ്രായങ്ങള്‍ പറയാറുണ്ട്. വിമര്‍ശനങ്ങള്‍ മുഖത്തുനോക്കി പറയാന്‍ യാതൊരു മടിയുമില്ല. എന്റെ ആദ്യകാല സിനിമയില്‍ അനിയത്തിപ്രാവിനോട് തന്നെയാണ് ഇഷ്ടക്കൂടുതല്‍. പുതിയ സിനിമകളില്‍ ‘രാമന്റെ ഏദന്‍തോട്ടവും’, ‘വൈറസും’, ‘അഞ്ചാംപാതിരയുമെല്ലാം ഇഷ്ടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്’.