എന്റെ മോളെ കെട്ടിക്കാൻ റെഡിയാക്കി നിർത്തിയിരിക്കുകയല്ല, വിമർശിച്ചയാൾക്ക് ലക്ഷ്മിയുടെ തകർപ്പൻ മറുപടി

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.

കഴിഞ്ഞ ദിവസം തൻവി പ്രായപൂർത്തിയായതിന്റെ സന്തോഷം പങ്കിട്ട് മിഥുനും ലക്ഷ്മിയും എത്തിയിരുന്നു. ഇപ്പോളിതാ ചടങ്ങിനെ വിമർശിച്ചയാൾക്ക് ചുട്ടമറുപടിയുമായെത്തിയിരിക്കുകയാണ് ലക്ഷ്മി മേനോൻ. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായാണ് ലക്ഷ്മി പ്രതികരിച്ചത്.

ഇങ്ങനെയൊരു സംഭവം മിഥുൻ ആഘോഷമാക്കുമെന്ന് കരുതിയില്ല. മുൻപൊക്കെ ഇത് ആഘോഷമാക്കിയതിന് പിന്നിൽ ചില കാര്യങ്ങളുണ്ടായിരുന്നു. കല്യാണത്തിന് തയ്യാറാണെന്ന് ഒരു പെൺകുട്ടി അനൗൺസ് ചെയ്യുന്ന നിമിഷമാണ് പ്രായപൂർത്തിയാവുന്നതെന്നായിരുന്നു ഒരാൾ പറഞ്ഞത്. ഇങ്ങനെ പറഞ്ഞയാളുടെ കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് മറുപടിയേകിയിരിക്കുകയാണ് ലക്ഷ്മി. മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ്. മകളെ ചേർത്തുപിടിച്ച് അവളോടൊപ്പം നിൽക്കുകയാണ് ഞങ്ങളെല്ലാം. അമ്മാവൻ പറയുന്നത് പോലെ നോക്കുകയാണെങ്കിൽ എന്റെ മോളെ കെട്ടിക്കാൻ നിർത്തിയിരിക്കുന്നതല്ല. അമ്മാവൻ മരിച്ച് കഴിഞ്ഞാൽ പഴയകാല ആചാരമായ സഞ്ചയനവും പതിനാറടിയന്തിരവും നടത്തേണ്ടെന്നാണോ പറഞ്ഞുവരുന്നത്

നിലവിൽ ദുബായിൽ സ്വകാര്യ എഫ്‌എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് താരം.ഇടയ്ക്കിടെ സിനിമകളിൽ അഭിനയിച്ചും താരം എത്താറുണ്ട്.ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചിത്രത്തിലൂടെയാണ് മിഥുൻ രമേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.മോഹൻലാലും,സംയുക്താ വർമ്മയുമായിരുന്നു ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചത്.തുടർന്ന് നിരവധി സിനിമകളിലൂടെ നടൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു