ഒരിക്കലും സ്വന്തം പാട്ടുകൾ ലത മങ്കേഷ്‌കർ കേട്ടിരുന്നില്ല, തുറന്നുപറച്ചിൽ ഇങ്ങനെ

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. 92 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതൽ ചികിത്സയിലായിരുന്നു ലതാ. 15 ഭാഷകളിലുമായി 35,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രമുഖ ഗായിക ആശാ ഭോസ് ലെ ഇളയ സഹോദരിയാണ്.

ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലൊരിക്കൽ സ്വന്തം പാട്ടുകൾ കേൾക്കാറില്ലെന്ന് ലത മങ്കേഷ്‌കർ പറഞ്ഞിട്ടുണ്ട്. അങ്ങനെ കേട്ടാൽ അതിൽ ഒരു നൂറ് തെറ്റുകൾ താൻ തന്നെ കണ്ടുപിടിക്കും എന്നതായിരുന്നു അവർ പറഞ്ഞ കാരണം. നാനാവശത്തുനിന്നും സ്വന്തം പാട്ടിനെ ഏവരും പുകഴ്ത്തുമ്പോഴും അത്രയ്ക്കും വിമർശനാത്മകമായാണ് ലത സ്വന്തം പാട്ടുകളെ കണ്ടിരുന്നത്.

ലതയുടെ വാക്കുകളിൽ മദൻ മോഹനായിരുന്നു ഏറ്റവും മികച്ച സംഗീത സംവിധായകൻ. ‘മദൻ മോഹനുമായി എനിക്ക് പ്രത്യേക ബന്ധം ഉണ്ടായിരുന്നു. ഒരു ഗായികയും സംഗീത സംവിധായകനും തമ്മിലുള്ളതിലും ഏറെയായിരുന്നു അത്. അത് ഒരു സഹോദരനും സഹോദരിയും തമ്മിലുള്ളതായിരുന്നു,’ 2011 ലായിരുന്നു ലത ഇങ്ങനെ പറഞ്ഞത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവിൽ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റിയിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

1942-ൽ തന്റെ 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. പത്മ അവാർഡുകളും ദാദാസാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തയാൾ. ഗോവയിലെ മങ്കേഷിയിൽ നിന്ന് ഇൻഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയൻ കുടുംബം. ഹരിദ്കർ എന്ന പേര് ജൻമനാടിന്റെ ഓർമയ്ക്കായി മങ്കേഷ്‌കർ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛൻ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്.

ഭാരതരത്‌നം, പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1929 സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങൾ പാടി. ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്‌കർ. 1942 മുതൽ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് പാട്ടിന്റെ അമരത്തിരുന്ന് തുഴഞ്ഞ് മുന്നേറിയത്.