ദുബായില്‍ ഒരുമിച്ച് ജീവിക്കാമെന്ന് ശിവശങ്കര്‍, പിണറായിയെ വെളുപ്പിച്ച ശിവശങ്കറെ കുടുക്കി സ്വപ്‌നയുടെ മൊഴി

അശ്വത്ഥാമാവ് വെറുമൊരു ആനയല്ല എന്ന പുസ്തകത്തിലൂടെ പിണറായിയെ വെളുപ്പിച്ച എം ശിവശങ്കര്‍ ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുകയാണ്. അതും സ്വപ്‌നയുടെ വെളിപ്പെടുത്തില്‍. സര്‍വ്വീസില്‍ നിന്ന് സ്വയംവിരമിച്ച്‌ ദുബായില്‍ ഒരുമിച്ച്‌ ജീവിക്കാമെന്ന് ശിവശങ്കര്‍ തനിക്ക് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ് രംഗത്തുവരുകയാണ്. മൗനം പാലിച്ചിരിക്കാന്‍ ഞാന്‍ ഒരു വിഡ്ഢിയല്ലെന്ന് പറഞ്ഞുകൊണ്ട് സ്വപ്ന വികാരാധീനയാകുയായിരുന്നു.

അദ്ദേഹത്തെ ചതിച്ചിട്ട് എനിക്കെന്ത് നേടാന്‍ ? മൂന്നുവര്‍ഷം പങ്കുവച്ച സൗഹൃദവും റിലേഷന്‍ഷിപ്പും അത്രവേഗം മറന്നുപോയോ? ഇപ്പോള്‍ ആര്‍ക്കാണ് നഷ്ടം. എനിക്കുമാത്രം. ഞാനാണ് ബലിമൃഗം.”ശിവശങ്കറിന്റെ പുസ്തകത്തിലെ പ്രതിപാദ്യം ഒട്ടും പ്രതീക്ഷിച്ചതല്ല. രണ്ടു മാസമേ ആയിട്ടുള്ളൂ ഞാന്‍ ജയിലില്‍ നിന്നിറങ്ങിയിട്ട്. വിധവയായ അമ്മയുടെ പിന്തുണ കൊണ്ടുമാത്രം രണ്ട് കുട്ടികളുമായി ജീവിക്കുന്നു. അവരെ വളര്‍ത്താന്‍ എന്താണ് വഴിയെന്ന് ചിന്തിച്ചിരിക്കുമ്ബോഴാണ് അവാസ്തവമായ കാര്യങ്ങള്‍ കുത്തിനിറച്ച്‌ പുസ്തകരചന.

‘അവിടെ ഒരു ഫ്ളാറ്റ് നോക്കാന്‍ ശിവശങ്കര്‍ എന്നോടു പറഞ്ഞിരുന്നു. കോണ്‍സല്‍ ജനറല്‍ വഴി അദ്ദേഹത്തിന്റെ സുഹൃത്തുമായി ചേര്‍ന്ന് അവിടെ ഒരു സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചു. അതിന്റെ ചര്‍ച്ചകള്‍ നടത്തുകയും ലെറ്റര്‍ ഒഫ് ഇന്‍ഡന്റ് ഒപ്പുവയ്ക്കുകയും ചെയ്തു.

എന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നാണ് അത് മുടങ്ങിയത്. പിന്നീട് കൊവിഡ് വന്നു. ഒടുവില്‍ ഈ പ്രശ്നങ്ങളെല്ലാം വന്ന് എല്ലാം അവസാനിച്ചു. ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കാത്ത ദിവസമില്ല. മക്കളുടെ മുഖം ഓര്‍മ്മിക്കുമ്ബോഴാണ് വേണ്ടെന്നു വയ്ക്കുന്നതെന്നും സ്വപ്ന പറഞ്ഞു. വ്യക്തിപരമായും ഔദ്യോഗികമായും കുടുംബപരമായും എല്ലാ കാര്യങ്ങളും അറിയാമായിരുന്ന ആളാണ് ശിവശങ്കര്‍. ഒരുമിച്ചായിരുന്നു വിദേശയാത്രകള്‍. ജീവിതത്തില്‍ ഏറ്റവും വിശ്വസിച്ച വ്യക്തിയാണ് അദ്ദേഹം.