ഇത്രയും വലിയ ആള്‍ക്കൂട്ടം താന്‍ കണ്ടിട്ടില്ല, ജയറാം പാര്‍വതി വിവാഹത്തെ കുറിച്ച് മേക്ക്പ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

മലയാള സിനിമയിലെ താര ദമ്പതികളില്‍ ഏറെ പ്രിയപ്പെട്ടവരാണ് ജയറാമും പാര്‍വതിയും. വലിയ താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ജയറാം – പാര്‍വതി വിവാഹം. വന്‍ താര നിരയായിരുന്നു ഇരുവരുടെയും വിവാഹത്തിന് എത്തിയത്. ഇപ്പോള്‍ വിവാഹത്തിന് പാര്‍വതിയെ ഒരുക്കിയ മലയാള സിനിമയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനില ജോസഫ് തന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്. ജയറാം – പാര്‍വതി വിവാഹത്തിന് വലിയൊരു ആള്‍ക്കൂട്ടം തന്നെ ഉണ്ടായിരുന്നെന്ന് അനില ഓര്‍ക്കുന്നു.

https://www.instagram.com/p/B_edwAwpo7D/?utm_source=ig_embed

തന്റെ ആദ്യത്തെ സെലിബ്രിറ്റി വെഡ്ഡിങ് മേക്കപ്പ് വര്‍ക്കായിരുന്നു അതെന്നും അനില ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പാര്‍വതി ജയറാം വിവാഹം ഗുരുവായൂരില്‍ വച്ചും റിസപ്ഷന്‍ കൊച്ചിയില്‍ വെച്ചുമായിരുന്നു നടന്നത്. അതുപോലൊരു ആള്‍ക്കൂട്ടം ഞാന്‍ കണ്ടിട്ടില്ല. വലിയൊരു അനുഭവമായിരുന്നു അത്. പാര്‍വതിക്കു ബ്രൈഡല്‍ മേക്കപ്പ് ചെയ്യുക എന്നത് ഏറെ ആവേശം നല്‍കിയിരുന്നു. ഒരു പ്രശസ്ത അഭിനേത്രി എന്നതിനപ്പുറം പാര്‍വതി ഒരു കുടുംബാംഗം പോലെയാണ്, അനില പറയുന്നു

നടി മഞ്ജു വാര്യരെ വിവാഹത്തിന് ഒരുക്കിയത് അനില തന്നെ ആയിരുന്നു. കഴിഞ്ഞ ദിവസം മഞ്ജുവാര്യരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ അനില തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിവാഹവേഷത്തില്‍ മഞ്ജുവിനെ ഒരുക്കിയപ്പോള്‍ സന്തോഷം തോന്നിയിരുന്നുവെന്നും അതേ സമയം കഴിവുറ്റ ഒരു പ്രതിഭ അതോടെ അഭിനയം നിര്‍ത്തുന്നു എന്ന കാര്യം ഓര്‍ത്ത് സങ്കടവും തോന്നിയെന്നും അനില ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

https://www.instagram.com/p/B_4ASSAp5s4/?utm_source=ig_embed

കുഞ്ചാക്കോ ബോബന്റെ വിവാഹത്തിന് വധു പ്രിയയെ ഒരുക്കിയതും അനില തന്നെ. വിവാഹച്ചടങ്ങില്‍ ചാക്കോച്ചനും പ്രിയയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും അനില പങ്കുവച്ചു.