മീനാക്ഷി എന്റെ ബേബി സിസ്റ്ററാണ്, അവളുമായി കറങ്ങാൻ പോകാറുണ്ട്- മാളവിക ജയറാം

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ്.എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക .മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. ഇപ്പോളിതാ സ്റ്റാർ കിഡ്സുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന വീഡിയോയാണ് വൈറലാവുന്നത്.

സ്റ്റാർ കിഡ്സുമായും അടുത്ത ബന്ധം ചക്കിയെന്ന മാളവികയ്ക്ക് ചെറുപ്പം മുതലുണ്ട്. ‘ഫഹദ് ഫാസിൽ ഒരുപാട് ലെയേഴ്സുള്ള ഒരാളാണ്. അഭിമുഖത്തിൽ കാണുന്ന പോലൊരു വ്യക്തിയല്ല ഫഹദ് ഫാസിൽ. വളരെ ഫണ്ണിയായിട്ടുള്ള വ്യക്തിയാണ്. അഭിമുഖങ്ങളിൽ സൈലന്റായി സംസാരിക്കുന്നുവെന്നേയുള്ളു.’

‘നമ്മളെയൊക്കെ കളിയാക്കുകയൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ്. ദുൽഖർ സൽമാനെ വളരെ പണ്ട് പരിചയപ്പെട്ടത്. ക്ലോസായി അ​ദ്ദേഹത്തെ കുറിച്ച് അറിയില്ല. പക്ഷെ വളരെ ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആ​ഗ്രഹമാണ്. ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ സൂപ്പർമാനാണ്.’

ഞാൻ അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തിൽ‌ ഉള്ള പരിചയമാണ്. ഒട്ടും ഫിൽട്ടറില്ലാത്ത വ്യക്തിയാണ്. കല്യാണി എന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതിൽ ഏറ്റവും സന്തോഷം എനിക്കാണ്.’

‘അപർണ ബാലമുരളി എന്റെ ബൊമ്മിയാണ്. കാളിദാസിനൊപ്പം സിനിമ ചെയ്തപ്പോഴാണ് ഞാനും അപർണയും കൂടുതൽ സൗഹൃദത്തിലായത്. പിന്നെ ഞങ്ങളുടെ പാരന്റ്സ് സുഹൃത്തുക്കളാണ്. അപർണ എപ്പോൾ ചെന്നൈയിൽ വന്നാലും ഞങ്ങൾ ഒരുമിച്ച് കൂടാറുണ്ട്. ഒട്ടനവധി ടാലന്റുള്ള വ്യക്തിയാണ്.’

കാളിദാസ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. സഹോദരൻ എന്നതിലുപരി അവൻ എന്റെ നല്ല സുഹൃത്താണ്. ചെറുപ്പത്തിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് പ്രാങ്ക് ചെയ്തിട്ടുണ്ട്. അമ്മയെ പ്രാങ്ക് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴെ പക്ഷെ അമ്മ അറിയും. മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവൾ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട്