മാളവിക ജയറാമിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞു, ലെഹങ്കയിൽ അതിസുന്ദരിയായി ചക്കി

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ്. എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക .മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു.

കാളിദാസിന് പിന്നാലെ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. കാളിദാസ് മാളവികയുടെ കൈപിടിച്ച് വേദിയിലേക്ക് പോകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഒന്ന്. മോതിരം മാറ്റത്തിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. വീഡിയോയിൽ അതിസുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. ലെഹങ്കയാണ് മാളവികയുടെ വേഷം.

മെറൂൺ നിറത്തിലുള്ള പൂക്കളുകൾ തുന്നിപ്പിടിപ്പിച്ച ക്രീം ലെഹങ്കയിൽ സുന്ദരിയായാണ് മാളവിക നിശ്ചയത്തിനെത്തിയത്. കാളിദാസിന്റെ വധു തരിണി അടക്കമുള്ളവരും വിവാഹ നിശ്ചയ വീഡിയോയിൽ ഉണ്ട്. ചടങ്ങുകൾ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമാക്കുകയാണ്.