വേദന സംഹാരികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, DRESS സിൻഡ്രോം ബാധിച്ചോയെന്ന് ഉറപ്പുവരുത്തുക

ചെറിയ അസുഖങ്ങൾക്ക് ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ മടിയുള്ളവരാണ് നമ്മളിൽ ഏറെയും. ഡോക്ടറെ കാണാതെ തന്നെ മരുന്നെടുക്കുന്ന ശീലവും കുറവായില്ല. എന്നാൽ ഇത്തരക്കാർക്ക് വലിയ മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്നത്. കുറിപ്പടിയില്ലാതെ ഏത് മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്ന വേദനസംഹാരിയാണ് മെഫ്താലിൻ.

ആർത്തവ വേദന, തലവേദന, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ഇത് കൂടുതലായും ഉപയോ​ഗിച്ചുവരുന്നത്. എന്നാൽ അടുത്തിടെ മെഫ്താലിനെതിരെ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഡ്രഗ് റാഷ് വിത്ത് ഇസിനോഫീലിയ (DRESS Syndrome) പ്രകടമാകുന്നവർ വൈദ്യ സഹായം തേടണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

എന്നാൽ എന്താണ് ഡ്രസ് സിൻഡ്രോം എന്നത് നിങ്ങൾക്ക് അറിയാമോ? മരകമായേക്കാവുന്ന ഒരു തരം അലർജിയാണ് ഡ്രഗ് റാഷ് വിത്ത് ഇസിനോഫീലിയ (DRESS Syndrome). ചർമ്മത്തിലുണ്ടാകുന്ന ചുണങ്ങുകൾ പിന്നിട് ആന്തരിക അവയവങ്ങളെ പോലും ​ഈ രോഗം ഗുരുതരമായി ബാധിച്ചേക്കും .

ശരീരത്തിൽ തിണർപ്പും ചൊറിച്ചിലും, പനി, ചുവന്ന രക്താണുക്കൾ, ഹീമോ​ഗ്ലോബിൻ തുടങ്ങിയവയുടെ അളവിലെ അസാധാരണമായ കുറവ്. വിളർച്ച, ഇരുമ്പിന്റെ കുറവ് തുടങ്ങിയവയൊക്കെ പ്രകടമാേയക്കാം
ഞരമ്പുകൾ, കക്ഷം, ചെവിക്ക് പിന്നിൽ, തലയുടെ പിൻഭാഗം, കഴുത്തിന്റെ വശങ്ങൾ, താടിയെല്ലിനും താടിയെല്ലിനും താഴെയുള്ള ഭാഗങ്ങളിലുമുള്ള നിംഫ് നോഡുകൾ വീർക്കുക ചിലപ്പോൾ മറ്റ് അവയവങ്ങളെയും ബാധിക്കുക