ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി, വിവരങ്ങൾ ഇങ്ങനെ

ചെങ്ങന്നൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വെണ്‍മണി പുന്തല പൊയ്കയില്‍ ശ്രൂതിലയം വീട്ടില്‍ ഷാജി ജനാര്‍ദനെയാണ്(60) ഭാര്യ ദീപ്തിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.ദീപ്തിയുടെ മൃതദേഹം വീടിന് പുറത്തും ഷാജിയുടെ മൃതദേഹം വീടിനുള്ളിലുമാണ് കാണപ്പെട്ടത്. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. ഷാജി-ദീപ്തി ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ചാണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ പോളിം​ഗ് സാമ​ഗ്രികൾ ഏറ്റുവാങ്ങുന്നതിനായി പോകുന്ന വഴിക്ക് കായംകുളത്തെ എംഎസ്എം കോളേജിന് മുൻപിൽ വച്ച് കാറിടിക്കുകയായിരുന്നു.

തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ. ലാൻഡ് റവന്യൂ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ബാലു.