മേൽമുണ്ട് ധരിക്കാൻ പറ്റില്ലെന്നു പറഞ്ഞു, ആദ്യം നോ പറ‍ഞ്ഞെങ്കിലും പിന്നീട് സിനിമയുടെ ഭാ​ഗമായി- മഞ്ജു പിള്ള

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറുപ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരമാണ് മഞ്ജു നടത്തുന്നത്.

മഞ്ജു പിള്ളയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ടീച്ചർ. വിവേക് സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ താരങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് മഞ്ജു ചേച്ചി ഈ സിനിമയുടെ ഭാഗമാവുകയായിരുന്നു എന്നാണ് വിവേക് പറയുന്നത്.

ഇപ്പോൾ ഇതുപോലൊരു റോൾ ചെയ്യണമെന്ന് സ്വപ്‌നത്തിൽ കൊണ്ട് നടക്കാറൊന്നുമില്ല. വന്ന സമയത്ത് എനിക്ക് കുറച്ച് ആഗ്രഹങ്ങളുണ്ടായിരുന്നു. ഒരു സിനിമയിലെങ്കിലും മെയിൻ നായികയായി വന്ന് ബോൾഡായി ഒരു കഥാപാത്രം ചെയ്യണം എന്നായിരുന്നു ആഗ്രഹം. ബോൾഡായിട്ടുള്ള വേഷം ഞാൻ ചെയ്തു. പക്ഷേ മുഴുനീളെ അത്തരമൊരു റോൾ ചെയ്യണമെന്ന് പണ്ട് ആഗ്രഹിച്ചിട്ടുണ്ട്.

സിനിമയിലേക്ക് അമല പോളും ചെമ്പൻ വിനോദും അഭിനയിക്കാൻ തയ്യാറായി. അമലയിലേക്ക് എത്തുന്നതിന് മുൻപുള്ള രണ്ട് പ്രധാനപ്പെട്ട കഥാപാത്രമുണ്ട്. ഒന്ന് ചെമ്പൻ ചേട്ടൻ ചെയ്തു. നേരത്തെ കമ്മിറ്റ്‌മെന്റ് ഉള്ളത് കൊണ്ട് അതിനെന്താടാ ചെയ്യാം, നീ ഡേറ്റും കാര്യങ്ങളും പറഞ്ഞ് വിളിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതല്ലാതെ ബാക്കി കാര്യങ്ങളൊന്നും പുള്ളിയ്ക്ക് അറിയണമെന്നില്ല.
മഞ്ജു ചേച്ചിയാണ് രണ്ടാമത്തെ പ്രധാന വേഷം ചെയ്യുന്നത്. ചേച്ചിയെയും വിളിച്ച് സംസാരിച്ചു.’ ആരാ, എന്താണ്, എങ്ങനെയാണ്, എന്നിങ്ങനെയൊക്കെ ചോദിച്ചു. എന്ത് തരം കഥാപാത്രമാണെന്ന ചോദ്യത്തിന് പിന്നാലെ എത്ര ദിവസം വേണമെന്നുമായി’. ഞാൻ കാര്യം പറഞ്ഞപ്പോൾ പുള്ളിക്കാരിയ്ക്ക് അത്ര താൽപര്യം തോന്നിയില്ല.

കാരണം ഒരു നായികയായി അഭിനയിക്കുന്നതിനെ പറ്റി മഞ്ജു ചേച്ചി ചിന്തിച്ചിരുന്നില്ല. കൂടുതലായും സപ്പോർട്ടിങ് റോളിലേക്ക് വിൡക്കുന്നത് കൊണ്ടാണ് ചേച്ചി എത്ര ദിവസം വേണമെന്ന് ചോദിച്ചത്. ഇതിന് അങ്ങനെ ദിവസം നോക്കേണ്ട. കാരണം പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞു. എന്നാൽ എല്ലാ സംവിധായകരും ഇതുപോലൊക്കെയാണ് സംസാരിക്കുന്നത്. അവസാനം വരുമ്പോൾ ഒന്നും ഉണ്ടാവില്ലെന്ന് മഞ്ജു പറയുന്നു. എന്തായാലും നേരിട്ട് കാണാൻ തീരുമാനിച്ചു. അന്ന് വലിയ താൽപര്യമില്ലാത്തത് പോലെയാണ് സംസാരിച്ചത്. വൈകുന്നേരം വിളിച്ചിട്ട് താൽപര്യമില്ലെന്ന് അറിയിച്ചു.

ഈ സിനിമയിൽ മേൽ മുണ്ട് ധരിക്കുന്നൊരു സീനുണ്ടെന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലെന്നാണ് ചേച്ചി പറഞ്ഞത്. ഒരു പുരുഷൻ നോക്കി നിന്ന് പോവുന്നത് പോലൊരു കഥാപാത്രം വേണമെന്ന് സംവിധായകൻ പറഞ്ഞതോടെ എനിക്ക് ചേരുമെന്ന് തോന്നിയില്ല. അങ്ങനെ നോക്കി നിൽക്കാൻ പറ്റിയെതാന്നും എനിക്കില്ലല്ലോന്ന് ചിന്തിച്ചുവെന്ന് മഞ്ജു പറയുന്നു.