മനോരമ വിസ്മയയുടെ ചിത്രം ദുരുപയോഗം ചെയ്തു, പ്രസ് കൗൺസിലിൽ പരാതി

സ്ത്രീധന പീഢനം മൂലം കൊലപ്പെട്ട വിസ്മയയുടെ ചിത്രങ്ങൾ സെല്ബ്രേറ്റി മോഡലിൽ കൊമേഷ്യൽ ആവശ്യങ്ങൾക്കായി മലയാള മനോരമ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി ലഭിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മലയാള മനോരമ ആഴ്ച്ച പതിപ്പിൽ വാർത്താ ആവശ്യത്തിനല്ലാതെ കൊമേഷ്യൽ ബിസിനസ് അവശ്യത്തിനായി വിസ്മയുടെ ചിത്രം കവർ പേജായി സെലിബ്രേറ്റി മോഡലിൽ അവതരിപ്പിച്ചു എന്നാണ്‌ പരാതി.

വീട്ടുകാരുടെ അനുമതി ഉണ്ടെങ്കിൽ കൂടി ഇത്തരം രീതിയിൽ മരിച്ചവരുടെ ചിത്രങ്ങൾ ബിസിയൻസ് കൊമേഷ്യൽ ആവശ്യത്തിനുപയോഗിക്കുന്നതിനെതിരേ ലോകാ രോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ മലയാള മനോരമ ലംഘിച്ചു എന്നും വിസ്മയയേ സർക്കുലേഷൻ വർദ്ധിപ്പിക്കാനും വാരിക വിറ്റഴിക്കാനും ഉള്ള ഉപകരണമാക്കിയത് വഴി ഇത്തരം സംഭവങ്ങൾക്ക് താരാരാധന നല്കുന്നതിനു തുല്യമാണെന്നും ചൂണ്ടിക്കാട്ടുന്നു

മലയാള മനോരമ കാണിക്കുന്നത് മാധ്യമ ധർമ്മമല്ല മാധ്യമ വ്യഭിചാരമാണെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മനോരമ ആഴ്ചപതിപ്പിന്റെ കവർ ഫോട്ടോ വിസ്മയയുടെതാണ്. വിസ്മയ ആരാണെന്ന് എല്ലാവർക്കുമറിയാം. സ്വന്തം കുടുംബത്തിലെ അം​ഗത്തെപ്പോലെയാണ് വിസ്മയയെ എല്ലാവരും കരുതുന്നത്. നൊമ്പരമുണർത്തുന്ന ഒരു സംഭവമാണ് വിസ്മയയുടേത്. അത് വിറ്റ് വീണ്ടും വീണ്ടും കാശിറക്കാനുള്ള തന്ത്രമെന്നുപറയുമ്പോൾ മരിച്ച പെൺകുട്ടിയെ വീണ്ടും വീണ്ടും അരുംകൊല ചെയ്യുന്ന കശാപ്പ് തന്ത്രമാണ് മനോരമയെയും ഭരിക്കുന്നത്.

ഗൊയ്‌ഥെയുടെ 1774-ൽ പുറത്തിറങ്ങിയ ദി സോറോസ് ഓഫ് യംഗ് വെർതർ എന്ന നോവലിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. നോവലിൽ വെർതർ എന്ന യുവാവിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. പക്ഷെ പല കാരണം കൊണ്ടും അയാൾക്കവരെ കല്യാണം കഴിക്കാൻ പറ്റാതെ വരികയും അതിന്റെ വിഷമത്തിൽ, വെർതർ സ്വന്തം ജീവൻ എടുക്കുകയും ചെയ്യുന്നു.

യൂറോപ്പിൽ ഈ പുസ്തകം പുറത്തിറങ്ങിയ ശേഷം, ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. ചിലർ മരിക്കുമ്പോൾ വെർതറിനു സമാനമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്നു. ചിലർ വെർതർ ചെയ്തതുപോലെ സ്വന്തം ജീവൻ എടുക്കാൻ പിസ്റ്റൾ ഉപയോഗിച്ചു. ചിലർ മരണസമയത്ത് പുസ്തകത്തിന്റെ ഒരു പകർപ്പ് കയ്യിൽ കരുതി. അങ്ങനെ നിരവധി പേരുടെ ആത്മഹത്യക്ക് ഈ പുസ്തകം കാരണമായി എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഒടുവിൽ ആ പുസ്തകം തന്നെ നിരോധിച്ചു. ഇതുപോലെയാണ് മാദ്ധ്യമ വാർത്തകളും വാർത്താ മാദ്ധ്യമങ്ങളിലെ ആത്മഹത്യയെക്കുറിച്ചുള്ള സെൻസേഷണൽ റിപ്പോർട്ടിംഗിന്റെ ആഘാതവും തുടർന്നുള്ള ആത്മഹത്യാ നിരക്കും ആദ്യമായി പഠിക്കുന്നത് ഫിലിപ്സ് എന്നയാളാണ്. ആത്മഹത്യയെക്കുറിച്ച് യുഎസ് പത്രങ്ങളിൽ ഒന്നാം പേജ് ലേഖനങ്ങൾ ഉള്ള മാസങ്ങളിൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് അദ്ദേഹം കണ്ടെത്തി, അത്തരം ലേഖനങ്ങളില്ലാത്ത മാസങ്ങളിൽ കുറവും. ഈയൊരവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചതാണ് “വെർതർ ഇഫക്റ്റ്” എന്ന്

സെൻസേഷണിലസമാണ് മാധ്യമ സ്ഥാപനത്തെ മാധ്യമ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാൻ കാരണമാക്കുന്നത്. മാധ്യമരം​ഗത്ത് നിക്ഷ്പക്ഷ്ത, സുതാര്യത, സത്യസന്ധത ഇല്ല എന്ന് പറയുന്നത് .യാഥാർത്യമാണ്. ജനാധിപത്യത്തിന്റെ നാലാംതൂണെന്നാണ് മാധ്യമ സ്ഥാപനത്തെ വിശേഷിപ്പിക്കുന്നത്. മനേരമയുടെ പോലുള്ള ഈ കച്ചവട തന്ത്രങ്ങൾ മൂലം നാലാംതൂൺ നശിച്ചുപോകുന്നുണ്ട്. വിസ്മയയുടെ സംഭവത്തെത്തുടർന്ന് കൊലപാതകങ്ങളും ആത്മഹത്യകളും തുടരുകയാണ്. ഒരു സംഭവം ഉണ്ടാക്കിയതിന്റെ എഫക്ട് , അത് സൃഷ്ടിക്കുന്ന ഒരു കരുത്ത് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനുള്ള ആകാംക്ഷ ഇതെല്ലാം ആതാമഹത്യയിലേക്ക് തള്ളിവിടാനുള്ള മനശാസ്ത്രപരമായ കാരണമാകുന്നു. ഇത് തുടർച്ചയായ ആത്മഹത്യക്ക് കാരണമാകുന്നതിനാൽ വേൾഡ് ഹെൽത്ത് ഓർ​ഗനൈസേഷൻ ചില മാർ​ഗ നിർദ്ദേശങ്ങൾ മാധ്യമ സ്ഥാപനങ്ങൾക്ക് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഈ മാർ​ഗ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും അതിന്റെ സർക്കുലർ അയച്ചിട്ടുണ്ട്. ഇത് പ്രകാരം ആത്മഹത്യക്കും കൊലപാതകത്തിനും അമിത പ്രാധാന്യം നൽകരുത്. സെൻസേഷണലിസം എന്ന പദത്തിലൂന്നി ആശ്ചര്യപ്പെടുത്തുന്ന തലക്കെട്ടുകൾ കൊടുക്കാൻ പാടില്ല. തുടർച്ചയായി അവരുടെയോ കുടുംബത്തിന്റെയോ വീഡിയോ, ആൽബങ്ങൾ ഇതൊന്നും ജനങ്ങളുടെ മനസ്സിലേക്ക് പകർന്നു കൊടുക്കരുത്.

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്നത് വിസ്മയ എഫക്ട് ആണെന്നു പറയാം. ആ അവസരത്തിലാണ് മനോരമ മരിച്ച വിസ്മയയെ വീണ്ടും വീണ്ടും അരുംകൊല ചെയ്യുന്ന ഒരു കശാപ്പുകാരന്റെ നിരയിലേക്ക് തരംതാഴ്ന്നത്. വിസ്മയയുടെ ചിത്രം വാണിജ്യ ആവശ്യത്തിനായി ഉപയോ​ഗിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. വേൾഡ് ഹെൽത്ത് ഓർ​ഗനൈസേഷൻ പുറപ്പെടുവിച്ച മാർ​ഗ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് മനോരമ ഈ വിഷയം കൈകാര്യം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.