ഒരു സെലനോഫില്‍ ചിത്രശലഭത്തിന്റെ യാത്ര, ജെറ്റ് എയര്‍വേസിലെ ജോലിയെ കുറിച്ച് നടി നിഷ

സിനിമ രംഗത്ത് തിളങ്ങാനായി ജോലി ഉപേക്ഷിച്ച പലരുമുണ്ട്. ഇത്തരത്തില്‍ ജോലി ഉപേക്ഷിച്ച് മിനിസ്‌ക്രീന്‍ സീരിയല്‍ രംഗത്ത് സജീവമാകുന്ന നടിയാണ് നിഷ മാത്യു. കൂടെവിടെ എന്ന പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രമായ നിഷ ആയിട്ടാണ് നിഷ അഭിനയിക്കുന്നത്. ജെറ്റ് എയര്‍വെയ്‌സില്‍ ജോലി ചെയ്ത് കൊണ്ടായിരുന്നു നിഷ തന്റെ കരിയര്‍ ആരംഭിക്കുന്ന്. അബുദാബി, ദുബായ് എയര്‍പോര്‍ട്ടുകളില്‍ ഏറെ കാലം നടി ജോലി ചെയ്തു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂലൈ ഒന്നിനാണ് തന്റെ ജോലിക്ക് തുടക്കമായത് എന്ന് പറയുകയാണ് നടി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

‘1994 ജൂലൈ 1, ജെറ്റ് എയര്‍വേസിലെ എന്റെ ആദ്യദിനം. ആവേശകരമായൊരു കരിയറിന്റെ മഹത്തായ തുടക്കം. ഓര്‍മ്മകള്‍ക്കെല്ലാം ഇപ്പോഴും ചെറുപ്പമാണ്. എവിടെ ആയിരുന്നാലും എന്റെ പ്രൊഫഷനില്‍ അതേ ആവേശത്തോടെ ജോലി ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ സന്തോവതിയാണ്. ജൂലൈ 1ാം തീയ്യതി വളരെ നന്ദിയോടെ മാത്രമേ എനിക്ക് ഓര്‍മ്മിക്കാന്‍ സാധിക്കു.

എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും എന്ന ശക്തയാക്കിയ, എന്നോടൊപ്പം നിന്ന എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്. ഒപ്പം എന്നെ വിട്ട് പോയ പ്രിയപ്പെട്ടവര്‍ക്കുള്ള പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു. അവരാണ് സ്വയം വിശ്വസിക്കാനുള്ള പ്രചോദനം എനിക്ക് നല്‍കിയത്. എല്ലാ ദിവസവും പുതിയ ഒരു തുടക്കമാണ്. ഇന്നാണ് നമ്മള്‍ ജീവിക്കേണ്ടതെന്നും അതിനാണ് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതെന്നും എന്നെ ഏറെ കാലമായി അറിയുന്ന ആളുകള്‍ക്ക് അറിയാം. ഒരു സെലനോഫില്‍ ചിത്രശലഭത്തിന്റെ യാത്ര എന്നും പറഞ്ഞാണ്’ നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.