മകൻ രാത്രിയിൽ അങ്ങനെ പറഞ്ഞപ്പോൾ വിഷമം തോന്നി, മീര വാസുദേവ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര വാസുദേവ്.സിനിമയിൽ നിന്നും പിന്മാറി ഇപ്പോൾ സീരിയലിൽ തിരക്കേറിയിരിക്കുകയാണ് നടിക്ക്.മാരാ വാസുദേവാണ് കുടുംബ വിളക്കിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ കരിയറിലെ വൻ വഴിത്തിരിവായിരുന്നു ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തന്മാത്ര. താരം മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസം. മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് പറന്നെത്തിയത്.

കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുകയാണ് താരം. ഇപ്പോൾ ഏഴുവയസ്സുള്ള തൻറെ മകൻ ഏകാന്തത അനുഭവിക്കുന്നതിനെ പറ്റിപറയുകയാണ് താരം, ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുൻപ് ഞാനും എൻറെ 7 വയസ്സുള്ള മകനും തമ്മിൽ സംസാരിച്ചു. അവന് വല്ലാത്ത ഏകാന്തത ഫീൽ ചെയ്യുന്നുണ്ട് എന്നാണ് അവൻ പറയുന്നത്. വിഷാദം എന്ന വാക്ക് ഒന്നും അവനെ പരിചയമില്ല. മറ്റുള്ളവരുടെ അടുത്തേക്ക് പോകുവാനും കൂടിക്കാഴ്ച നടത്തുവാനും സാധിക്കാത്ത വിധത്തിൽ ഒറ്റപ്പെട്ടു കിടക്കുകയാണ്. ഒറ്റപ്പെടലിന് അവൻ നിർബന്ധിതനാവുകയാണ്

മുൻപത്തെ പോലെ നമുക്ക് മറ്റൊരാളുടെ മുൻപിൽ ഇരുന്നു കൊണ്ട് സംസാരിക്കാൻ സാധിക്കുന്നില്ല. അങ്ങനെയുള്ളപ്പോൾ ആണ് ഏകാന്തത അനുഭവപ്പെടുന്നതായി മകൻ പറയുന്നത്. അത് ഏകാന്തത അല്ല എന്നും, ഒറ്റയ്ക്ക് ആയി പോകുന്നതാണ് എന്നും ഞാൻ മാറ്റി പറഞ്ഞുകൊടുത്തു. ഈ രണ്ടു വികാരങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അവൻ ഒറ്റപ്പെടാൻ ഉള്ള കാരണവും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ശരീരം കൊണ്ട് ദൂരെ ആണെങ്കിലും നമുക്ക് വീഡിയോ കോൾ വഴി മറ്റുള്ളവരുമായി അടുപ്പം സൂക്ഷിക്കാൻ സാധിക്കുമെന്നും മീരാ വാസുദേവൻ വീഡിയോയിൽ പറയുന്നു.

എൻറെ മകൻ ഏകാന്തൻ ആണ് എന്ന് അവൻ പറഞ്ഞപ്പോൾ വലിയ വേദന ആണ് എനിക്ക് തോന്നിയത്. കൂട്ടായ്മകൾ ഇല്ലാത്തതാണ് ഈ വിഷമത്തിൽ കാരണം. ഈ മഹാമാരി കാലത്ത് ലോകം മുഴുവനുമുള്ള കുട്ടികളും മുതിർന്നവരും നിർബന്ധിതമായി ഒറ്റയ്ക്കിരിക്കാൻ ഉള്ള അവസ്ഥയാണ് വന്നിരിക്കുന്നത്. ഇതിനെ മറികടക്കാൻ രണ്ട് ആശയങ്ങളാണ് എനിക്ക് തോന്നുന്നത്. അത് പരിശീലിച്ചാൽ നിങ്ങൾക്കും ഈ വിഷാദരോഗത്തെയും ഏകാന്തതയും മറികടക്കുവാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്ന