ഭർത്താവിനോടുള്ള സനേഹസൂചകമായി പേരുമാറ്റി മേഘ്ന

ഭർത്താവിന്റെ മരണ ശേഷം യുവത്വത്തിൽ തന്നെ ഒരു സ്ത്രീ ശിഷ്ടകാല ജീവിതം ഭർത്താവിന്റെ ഓർമ്മകൾക്കായി മാത്രം നല്കുക. സ്വന്തം പേരു മാറ്റ് ഭർത്താവിന്റെ സ്മരണ നിലനിർത്താനുള്ള പുതിയ പേരിടുക..എല്ലാം ഇപ്പോൾ സംഭവിക്കുകയാണ്‌. കന്നഡ നടൻ ചിരഞ്ജീവി സർജ അടുത്തിടെയാണ് മരണപ്പെട്ടത്. മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്‍ന രാജിന്റെ ഭർത്താവാണ് ചിരഞ്‍ജീവി സർജ. മേഘ്‍ന രാജ് നാല് മാസം ഗർഭിണിയായിരുന്നുവെന്നതും കുടുംബങ്ങൾക്കും പ്രേക്ഷകർക്കും സങ്കടമായി. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്. മരണ ശേഷം മേഘ്ന അതീവ ദുംഖിതയാണെന്നും റൂമിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ചിരുവിനെക്കുറിച്ച് ഹൃദയഭേദ​ഗമായ കുറിപ്പ് മേഘ്ന പങ്കുവെച്ചിരുന്നു.. രണ്ടു പേരും തമ്മിലുള്ള സ്നഹേത്തിന്റെ ആഴം പ്രകടമാക്കുന്നതായിരുന്നു അത്.

ഇപ്പോളിതാ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയിരിക്കുകയാണ് മേഘ്‌ന. മേഘ്‌ന രാജ് സർജ എന്നാണ് പേര് മാറ്റിയിരിക്കുന്നത്. മേഘ്ന പേര് മാറ്റിയതിലൂടെ പ്രിയതമനോടുള്ള സ്നേഹം എത്രമാത്രമായിരുന്നെന്ന് മനസ്സിലാകുമെന്നാണ് ആളുകൾ പറയുന്നത്. മികച്ച തീരുമാനമാണ് ഇതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

ചിരഞ്ജീവിയുടെ മരണശേഷം പൊട്ടിക്കരയുന്ന മേഘ്‌നയെ കണ്ടപ്പോൾ എല്ലാവരും ഒരുപോലെ വേദനിപ്പിച്ചിരുന്നു. പ്രാർത്ഥനാ യോഗത്തിൽ മൂകയായി മടങ്ങുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തന്റെ പ്രിയതമനെ രാജാവിനെപ്പോലെ യാത്രയാക്കിയവരോട് നന്ദി പറഞ്ഞും താരമെത്തിയിരുന്നു. കുഞ്ഞിലൂടെ പ്രിയതമൻ പുനർജനിക്കുമെന്നും എന്നും ആ സ്‌നേം തന്നോടൊപ്പമുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.

2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച്‌ അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.39 കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്