ഞരമ്പിലെ വീക്കം പ്രശ്‌നമായി, സര്‍ജറി കഴിഞ്ഞു- മേഘ്‌ന വിന്‍സന്റ്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ നടിയാണ് മേഘ്ന. അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന നടി അടുത്തിടെയാണ് തിരികെ എത്തിയത്. വിവാഹത്തിന് പിന്നാലെയായിരുന്നു മേഘ്ന അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. നടിയുടെ ദാമ്പത്തിക ജീവിതം അധികം നീണ്ടു നിന്നില്ല. വിവാഹ മോചിതയാവുകയും ചെയ്തു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചൊക്കെ മനസ് തുറന്നിരിക്കുകയാണ് നടി.

മേഘ്‌ന വിന്‍സെന്റ് എന്നതിനേക്കാള്‍ ചന്ദനമഴയിലെ അമൃതയെന്ന് പറയുന്നതാകും കുടുംബപ്രേക്ഷകര്‍ക്ക് മേഘ്‌നയെ മനസിലാക്കാന്‍ കുറച്ച് കൂടി എളുപ്പം. വളരെ വര്‍ഷം മുമ്പ് ഏഷ്യാനെറ്റില്‍ സക്‌സസ് ഫുള്ളായി ടെലികാസ്റ്റ് ചെയ്തിരുന്ന പരമ്പരയായിരുന്നു ചന്ദനമഴ. ഈ സീരിയലില്‍ നായിക അമൃതയായിട്ടാണ് മേഘ്‌ന അഭിനയിച്ചത്. മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ ഇപ്പോള്‍ അഭിനയിക്കുന്നത്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് മേഘ്‌ന വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നുനാല് മാസമായി വീക്കം കുറയാന്‍ വേണ്ടി ട്രീറ്റ് മെന്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വീക്കം കുറഞ്ഞിട്ടും കാഴ്ച ശരിയാകുന്നുണ്ടായിരുന്നില്ല. അപ്പോള്‍ കാര്യം അറിയാന്‍ വേണ്ടിയാണ് സ്‌കാന്‍ ചെയ്യുന്നത്. സ്‌കാന്‍ ചെയ്തപ്പോഴാണ് അറിയുന്നത് വലത് കണ്ണിന്റെ പിറകില്‍ ഉള്ള ഒരു നേര്‍വില്‍ ചെറിയ ഒരു വീക്കമുണ്ടെന്ന്.’ ആ നീര് പുറത്തോട്ട് ഇറങ്ങിയതാണെന്നും ഡോക്ടര്‍ പറഞ്ഞു. മരുന്ന് വെച്ച് അത് ഭേദമാക്കാമായിരുന്നു. എന്നാല്‍ ഇന്ന് കുറയും നാളെ കുറയുമെന്ന് വെച്ചുകൊണ്ട് ഇരുന്നിട്ടാണ് ഇത്രയും കൂടിയത്. ചെറിയ ഒരു സര്‍ജറി വഴി ആയിട്ടായിരിക്കും ആ സംഭവം എടുത്തുകളയുക. ഇനിയും വെച്ച് താമസിപ്പിക്കാന്‍ ആകില്ല. ഇനിയും വെച്ചാല്‍ അത് ഒരു മേജര്‍ സര്‍ജറിയിലേക്ക് പോകും. ഈ ഒരു വയസില്‍ അത് പ്രശ്‌നം ആകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്

ഇപ്പോള്‍ വാച്ചിയമ്മ ഓക്കെ ആയിട്ടുണ്ട്. കുഞ്ഞൊരു സര്‍ജറിയെ വേണ്ടിവന്നുള്ളൂ. പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. കുറച്ച് കൂടി മുമപ് സ്‌കാന്‍ ചെയ്തിരുന്നുവെങ്കില്‍ ഈ പ്രശ്‌നം മരുന്നില്‍ ഒതുങ്ങിയേനെ.’ ‘എന്നാല്‍ വച്ചിയമ്മ അതത്ര സീരിയസ് ആക്കിയില്ല. നിങ്ങള്‍ ആണെങ്കിലും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ അത് എന്ത് രോഗം ആണെങ്കിലും ചികിത്സ തേടണം