അതിശൈത്യത്തിൽ ആവിയായി എവറസ്റ്റും; നൂറുകണക്കിനു മൃതദേഹങ്ങൾ പുറത്തേക്ക്

അതിശൈത്യത്തിൽ എവറസ്റ്റ് ഉരുകി തുടങ്ങിയതോടെ മൃതദേഹങ്ങളും രോഗാണുക്കളും പുറത്തേക്ക്. വർഷങ്ങളായി മഞ്ഞുമലയിൽ മരിച്ചു വീണവരുടെ മൃതദേഹങ്ങളാണ് പുറത്തേക്ക് വരുന്നത്. വർഷത്തിൽ ആയിരക്കണക്കിനു പേരാണ് എവറസ്റ്റ് കീഴടക്കാനെത്തുന്നത്. ഇവരിൽ ഏറെ പേരും പാതിയിൽ യാത്ര ഉപേക്ഷിക്കും. ചിലർ മരിച്ചു വീഴുകയും ചെയ്യും.

ഇങ്ങനെ മരിച്ചു വീഴുന്നവരിൽ ഏറെ പേരുടെയും മൃതദേഹങ്ങൾ മഞ്ഞിൽ മൂടി പോവുകയാണ് പതിവ്. അതിശൈത്യത്തിൽ പല മഞ്ഞുമലകളും മഞ്ഞുപാളികളും ഉരുകിയൊലിക്കുകയാണ്. അതും അതിവേഗത്തിൽ. ഇങ്ങനെ മഞ്ഞ് ഉരുകി മാറുന്നതോടെയാണ് വർഷങ്ങൾ പഴക്കമുള്ള മൃതദേഹങ്ങളും തെളിഞ്ഞു വന്നത്.

അടുത്തിടെ യാത്രയ്ക്കിടെ മരണപ്പെട്ട ചിലരുടെ മൃതദേഹങ്ങൾ ഷെർപ്പകൾ താഴ്‌വാരത്തിലേക്കെത്തിച്ചു. എന്നാൽ ആരുടേതാണെന്നു പോലും അറിയാതെ ഇപ്പോൾ തെളിഞ്ഞുവരുന്ന മൃതദേഹങ്ങൾ എങ്ങോട്ടു കൊണ്ടുപോകും എന്തു ചെയ്യും എന്നതിൽ ഇപ്പോഴും അവ്യക്തതയാണ്. പല മൃതദേഹങ്ങളും പാറക്കല്ലുകൾ കൊണ്ടു മൂടി പ്രാർഥനകളോടെ ചിലയിടത്തായി അടക്കുന്നുണ്ട്. എവറസ്റ്റ് യാത്രയ്ക്കു പോകുന്നവർക്ക് ഇത്തരം മൃതദേഹങ്ങള്‍ കാണുമ്പോഴുള്ള മാനസികാഘാതം മറികടക്കാൻ പ്രത്യേക പരിശീലനം പോലും നൽകുന്നുണ്ട്.