ശരീരം കോച്ചിപിടിച്ച്‌ ബോധം നഷ്ടപ്പെടുന്ന അവസ്ഥ, ഡോക്ടര്‍മാര്‍ ഞെട്ടി

ചൈന സ്വദേശിയായ വാങ് ലീക്ക് കുറച്ച്‌ വര്‍ഷങ്ങളായി തലയില്‍ തരിപ്പ്, പെട്ടെന്ന് ബോധം നഷ്ടപ്പെടുക, ശരീരം കോച്ചിപ്പിടുക്കുന്ന പല ലക്ഷണങ്ങളോട് കൂടി തലയില്‍ എന്താണെന്ന് അറിയാത്ത അസുഖമാണ്. അങ്ങനെയാണ് അയാള്‍ ഡോക്ടറെ സമീപിച്ചത്. പരിശോധിച്ച ഡോക്ടര്‍മാര്‍ ആദ്യം അമ്ബരക്കുകയായിരുന്നു ചെയ്തത്.

അയാളുടെ തലച്ചോറിനുള്ളില്‍ നിന്ന് ജീവനുളള വലിയൊരു പുഴുവിനെയാണ് (Parasitic worm) ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 12 സെന്റിമീറ്റര്‍ നാളത്തിലുള്ള പുഴുവായിരുന്നു വാങിന്റെ തലയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി അത് അയാളുടെ തലച്ചോറിനുളളിലുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തലയുടെ ഇടത് ഭാഗത്തുണ്ടായ തരിപ്പ് ആയിരുന്നു ആദ്യത്തെ ലക്ഷണം.

ലീക്ക് ഈ ബുദ്ധിമുട്ട് തുടങ്ങിയത് 2007ല്‍ ആണ്. പരിശോധിച്ചപ്പോള്‍ മറ്റുപല രോഗങ്ങളുടെയും ലക്ഷണമാകാമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്.

എന്നാല്‍ 2018ഓടെയാണ് തലച്ചോറിനുളളിലെ പുഴുവിനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മനുഷ്യ ശരീരത്തിനുള്ളില്‍ ജീവനോടെ ഇത്ര വലിയ പുഴു ഉണ്ടാവുക അസ്വഭാവികമായ കാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് ഇങ്ങനെയൊരു പുഴു രണ്ട് തലച്ചോറില്‍ പ്രവേശിച്ചതെന്ന് ഡോക്ടര്‍മാര്‍ക്കും ഒരുപിടിയുമില്ല. അവസാനം മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുഴുവിനെ പുറത്തെടുത്തത്.