മോശം കമന്റുമായി ആരും ഈ വഴി വരരുതെന്ന് ലേഖ, മാമ്പഴ പുളിശേരി കിടിലനായിട്ടുണ്ടെന്ന് എംജി ശ്രീകുമാര്‍

കോവിഡ് കാലവും ലോക്ക് ഡൗണും ആയപ്പോൾ സ്വന്തം വീട്ടിലെ രുചികൂട്ടുകളും, ഭാര്യ ലേഖയുടെ കൈപുണ്യവും അരാധകരുമായി പങ്കുവയ്ക്കുകയാണ്‌ മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി ശ്രീകുമാർ. ലേഖ ഉണ്ടാക്കിയ മാമ്പഴ പുളിശേരി..കറി റെഡിയായപ്പോൾ കഴിക്കാനും രുചിക്കാനും  മാർക്കിടാനും പ്രിയപ്പെട്ടവൻ കൂടെ..ഞാൻ വയ്ച്ച കറിയുടെ രുചി കൃത്യമായി പറയാൻ ശ്രീക്കുട്ടനേ സാധിക്കൂ എന്ന് രേഖയും.  ശ്രീക്കുട്ടൻ എല്ലാം മാമ്പിഴ പുളിശേരി കറി ചട്ടിയിൽ നിന്നും ഒരു മാങ്ങ എടുത്ത് ചോറിനകത്ത് ഞെക്കി പിഴിഞ്ഞു , പിന്നെ പച്ചമുളകും ചോറിലേക്ക് ഇട്ട് നന്നായി ചാലിച്ച് ഇഞ്ചി പുളിയും കൂട്ടി കഴിച്ചപ്പോൾ കാണുന്ന എല്ലാവർക്കും വായിൽ കപ്പലോടിക്കാം ….സംഗീതത്തേ സത്യം ചെയ്ത് തന്നെ എം.ജി ശ്രീകുമാർ രേഖയ്ക്ക് കൊടുത്തത് 100 മാർക്ക് തന്നെ. മാമ്പിഴ പുളിശേരി ഉണ്ടാക്കിയതിനേക്കാൾ ശ്രദ്ധ എം.ജി ശ്രീകുമാറിന്റെ മാർക്കിടൽ ആയിരുന്നു. ഭാര്യക്ക് മാർക്ക് നല്കുമ്പോൾ ചാനൽ ഷോയിൽ കുട്ടികൾക്ക് മാർക്കിടുന്ന പിശുക്കൊന്നും പ്രിയപ്പെട്ടവൻ കാട്ടിയില്ല. മനസു നിറച്ച് വയറു നിറച്ച് കഴിഞ്ഞ്…. കൊടുക്കാവുന്ന പരമാവധി മാർക്കും നല്കി രേഖയേ സന്തോഷിപ്പിച്ചു

മാമ്പിഴ പുളിശേരി ഉണ്ടാക്കുന്നതിനിടെ തന്റെ ഒരു ദുഖവും രേഖ ആരാധകർക്കായി പങ്കുവയ്ച്ചു. കഴിഞ്ഞ വീഡിയോ ശരിയായില്ല എന്ന് പലരും പറഞ്ഞു. എന്നാൽ എനിക്കറിയില്ലായിരുന്നു എങ്ങിനെ ചെയ്യണം എന്ന്. ശ്രീകുട്ടൻ 40 കൊല്ലമായി ക്യാമറയ്ക്ക് മുന്നിൽ നില്ക്കുന്ന ആളാണ്‌. ഞാൻ ശ്രീകുട്ടന്റെ കൂടെ നില്ക്കുന്ന ഭാര്യയാണ്‌. രേഖയുടെ തുറന്ന് പറച്ചിലും ലളിതമായ സംസാരവും…കൂടാതെ പുളിശേരി തിളച്ച് വേകുമ്പോൾ ഒരു വിഷമം കൂടി രേഖ പങ്കുവയ്ച്ചു. എന്നെയും എന്റെ കുടുബത്തേയും 2 പേർ കമന്റിട്ട് വളരെ മോശമായി ഉപദ്രവിച്ചു. ആ 2പേർ ഫെയിക്ക്  ഐഡിയിലൂടെയാണ്‌ വന്നത്. അവർ വളരെ വിഷമം ഉണ്ടാക്കുന്ന വിധം എഴുതി. സൈബർ പോലീസിൽ പരാതി നല്കി അവരെ പിടിക്കാൻ അറിയാം..എന്നാൽ വേണ്ടെന്ന് വയ്ക്കുന്നു. ദയവായി ഉപദ്രവിക്കരുത്. മോശമായി പെരുമാറരുതെന്നും രേഖ വിഷമത്തോടെ പറഞ്ഞു.

ആദ്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മോശമായ കമന്റുകളെ കുറിച്ചും മറ്റും ലേഖ രണ്ടാം വീഡിയോയില്‍ പറയുന്നുണ്ട്. എംജി ശ്രീകുമാറിനെയും കുടുംബത്തെയും വരെ മോശമായി പറയുന്ന ഇത്തരത്തിലുള്ള കമന്റുകള്‍ ദയവ് ചെയ്ത് ആരും പോസ്റ്റ് ചെയ്യരുതെന്നാണ് ലേഖ പറയുന്നത്.

ഇത് എന്റെ രണ്ടാം വീഡിയോയാണ്. ആദ്യ വീഡിയോയില്‍ ചില ആപാകതകള്‍ ഒക്കെ ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് താന്‍ വീഡിയോ എടുക്കുന്നത് പോലും. വീഡിയോ കണ്ട ചിലര്‍ പറഞ്ഞത് ഇത് ശ്രീക്കുട്ടന്റെ അത്രയും ഒത്തിട്ടില്ല എന്നായിരുന്നു. അദ്ദേഹം 45 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉള്ളയാളാണ്. നല്ല ഗായകനിലുപരി നല്ല പ്രസന്ററും ആങ്കറുമാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന്റെ ഒപ്പം മാത്രം നടക്കുന്ന ഒരു ഭാര്യയാണ്. അതിനാല്‍ തന്നെ താന്‍ വീഡിയോ ചെയ്യുമ്പോള്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഒപ്പം എത്തില്ല. പല അപാകതകള്‍ കാണും.

കേരളത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിരുന്ന് നമ്മളെ ക്രിട്ടിസൈസ് ചെയ്യാനും കുടുംബത്തെ പറയാനും വളരെ പുച്ഛത്തോടെ സംസാരിക്കാനും ചിലര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന് തനിക്കറിയില്ല. ഞാന്‍ ഒന്നും ചെയ്തില്ല, ഒരു കറി ഉണ്ടാക്കി എന്ന് മാത്രമല്ലേ ഉള്ളൂ,. വളരെ മോശമായി തന്നെയും കുടുംബത്തെയും ഭര്‍ത്താവിനെയും വളരെ മോശപ്പെട്ട രീതിയിലാണ് രണ്ട് വ്യക്തികള്‍ പ്രതികരിച്ചത്. ഒരു പ്രൊഫൈല്‍ പിക്ചര്‍ പോലുമില്ലാതെ ഫേക്ക് ഐഡിയില്‍ എത്തി കുറ്റം പറയുക എന്ന പറഞ്ഞാല്‍ അത് വളരെ മോശമാണ്. ദയവ് ചെയ്ത് ഇത്തരത്തിലുള്ള കമന്റുകള്‍ ഒഴിവാക്കണം. തങ്ങളെ ഇഷ്ടപ്പെടുന്നവര്‍ മാത്രം വീഡിയോ കാണുകയും ചെയ്യുകയും ചെയ്താല്‍ മതി. ദയവ് ചെയ്ത് മ്ലേച്ഛമായ രീതിയില്‍ സംസാരിക്കാതിരിക്കുക. ഇത് തന്റെ റിക്വസ്റ്റ് ആണെന്നും ലേഖ പറയുന്നു.

മാമ്പഴ പുളിശേരി ഉണ്ടാക്കുന്ന വിധമാണ് രണ്ടാം വീഡിയോയില്‍ ലേഖ പങ്കുവെച്ചിരിക്കുന്നത്. മാമ്പഴ പുളിശേരി കൂട്ടി ചോറ് കഴിച്ചിട്ട് അതിന്റെ അനുഭവം എംജി ശ്രീകുമാര്‍ പങ്കുവെച്ചിട്ടുണ്ട്. മാമ്പഴ പുളിശേരി കൂട്ടി ചോറ് ഉണ്ണുന്ന രുചി തന്റെ സംഗീത സത്യത്തില്‍ അനുഭവിച്ചിട്ടില്ല. മറ്റൊരു കറിയും ഇതിനൊപ്പം വേണ്ട. സാധാരണ ഗതിയില്‍ ഈ കറികൂട്ട് രണ്ട് ഇടങ്ങഴി ചോര്‍ എങ്കിലും കഴിക്കാം. ലേഖ ശ്രീകുമാറിന്റെ അടുത്ത വിഭവം പുളിയിഞ്ചി ആണെന്നും എംജി ശ്രീകുമാര്‍ പറയുന്നു. മാമ്പഴ പുളിശേരി എല്ലാവരും ഒന്ന് ഫണ്ടാക്കി നോക്കണമെന്നും. ഭാര്യ ഉണ്ടാക്കിയ മാമ്പഴ പുളിശേരി ഗംഭീരമാണെന്നും എം ജി ശ്രീകുമാര്‍ പറയുന്നു.