നടി മിയ ജോർജ്ജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വിവാഹം ഡിസംബറിൽ

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് മിയ ജോർജ്. ജിമി ജോർജ് എന്നാണ് യഥാർത്ഥ പേര്. കോട്ടയം പാലാ സ്വദേശികളായ ജോർജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.

മുൻ നിര താരങ്ങളുടെയൊക്കെ ഒപ്പം അഭിനയിച്ചിട്ടുള്ള മിയ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ആരാധകർ സംശയമുന്നയിത്തിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വരൻ എറണാകുളത്ത് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയാണ്. ഡിസംബറിലായിരിക്കും വിവാഹം.

പാല അൽഫോൻസ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രിയും, സെന്റ് തോമസ് കോളേജിൽ നിന്നും മാസ്റ്റർ ഡിഗ്രിയുമെടുത്തു. ‍ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മിയാ ജോർജ്ജ്. ചെറിയ റോളുകളിൽ തുടങ്ങി നായികാ വേഷത്തിലെത്തിയ മിയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായത്. ചെയ്തിരിക്കുന്ന ചിത്രങ്ങളിലെല്ലാം മികച്ച അഭിനയം തന്നെയാണ് മിയ കാഴ്ചവച്ചത്.

രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലിയില്‍ ആദ്യ സിനിമാ വേഷം. ഡോക്ടര്‍ ലൗ, ഈ അടുത്ത കാലത്ത് എന്നീ സിനിമകള്‍ക്കുശേഷം ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയാകുന്നത്. മെമ്മറീസ്, വിശുദ്ധന്‍, കസിന്‍സ്, സലാം കാശ്മീര്‍, അനാര്‍ക്കലി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. അമരകാവ്യം എന്ന സിനിമയിലൂടെ തമിഴിലുമെത്തിയ മിയ ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ടിഎന്‍എസ്്ഫ്എ. അവാര്‍ഡും നേടി.