കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി

രാജ്യം മഹാവ്യാധിക്കെതിരെയുളള പോരാട്ടത്തിലാണ്. ഐക്യത്തോടെ മുന്നോട്ടുപോവുകയാണ്. നമ്മുടെ രാജ്യം. രാജ്യത്തിന്റെ ചിന്താധാരയില്‍ത്തന്നെ മാറ്റം വന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എല്ലാവരും തങ്ങളാല്‍ കഴിയും വിധം പോരാട്ടത്തില്‍ പങ്കാളികളാവുന്നു. എല്ലാവരും പരസ്പരം സഹായിക്കുന്നു. ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്ന് ഉറപ്പ്.ജനങ്ങളുടെ പോരാട്ടവീര്യത്തിനുമുന്നില്‍ നമിക്കുന്നു. ഒരാളും പിട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തണം-അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അദ്ദേഹം നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.