ആക്ഷന്‍ കോമഡി ബിഗ് ബജറ്റ് ചിത്രത്തിനായി മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നു

ലേഡീസ് & ജെന്റില്‍മാന് ശേഷം സംവിധായകന്‍ സിദ്ദിഖിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. ആക്ഷനും കോമഡിയും ചേര്‍ത്താകും ചിത്രം ഒരുക്കുക.

മുന്‍കാല ചിത്രങ്ങളേക്കാള്‍ വിപുലമായ ബജറ്റിലാണ് പുതിയ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. അതേസമയം ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. നയന്‍താര നായികയാകുമെന്ന വാര്‍ത്തകള്‍ സിദ്ദിഖ് തള്ളി.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഭാസ്‌കര്‍ ദി റാസ്‌കല്‍ തമിഴ് റിലീസാണ് സിദ്ദിഖിന്റെ തീയേറ്ററിലെത്തിയ ചിത്രം.