ജയനഗര്‍ ഉപതിരഞ്ഞെടുപ്പ്: ജെഡിഎസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു

ബെംഗളൂരു: ജയനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ ജെഡിഎസ് തീരുമാനം. ജയനഗറില്‍ ബിജെപി എംഎല്‍എയായിരുന്ന ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സഖ്യമായി മത്സരിക്കുന്നതിന്റെ ഭാഗമായി ജെഡിഎസ് അവരുടെ സ്ഥാനാര്‍ഥി കാലെ ഗൗഡയെ പിന്‍വലിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ് അറിയിച്ചു.

ആര്‍ ആര്‍ നഗറില്‍ കോണ്‍ഗ്രസിന്റെ എന്‍ മുനിരത്‌ന 25,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.