സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം. കേരളത്തില്‍ മഴ ശക്തപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും ആന്ധ്രാ തീരത്തും ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പോട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും.