മോസ്‌കോയിലെ ഭീകരാക്രമണം മരണസംഖ്യ 115 ആയി, 11 പേര്‍ പിടിയില്‍

മോസ്‌കോ. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. അതേസമയം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് പിടികൂടി. ഇതില്‍ നാല് പേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്.

വെഷം മാറിയെത്തിയ ആക്രമികള്‍ സംഗീതപരിപാടി കാണാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

അതേസമയം ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ഉള്ളവര്‍ അപലപിച്ചു.