തൃശൂരില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി, പ്രതി പോലീസ് പിടിയില്‍

തൃശൂര്‍. കൈപ്പറമ്പില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സന്തോഷിനെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയാണ് പ്രതി അക്രമം നടത്തിയത്. വെട്ടുകത്തി ഉപയോഗിച്ചാണ് അക്രമിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടന്നത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രമതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.