മിംസ് ആശുപത്രിക്ക് 94.5ലക്ഷം പിഴയിട്ടു,രാസ മാലിന്യം തള്ളി-ASTER MIMS HOSPITAL

മാലിന്യസംസ്ക‌രണത്തിലെ പിഴവിന് കണ്ണൂർ ചാലയിലെ മിംസ് ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് 94.50 രൂപ പിഴയിട്ടു.ഹരിത ട്രിബ്യൂണലിന്റെ മാനദ ണ്ഡമനുസരിച്ചാണ് പിഴചുമത്തിയത്.

കൃത്യമായി സംസ്ക‌രിക്കാതെ മാലിന്യം പുറത്തുവിടുന്നതായി ആശുപത്രിക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. നാട്ടുകാരിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാന ത്തിൽ മലിനീകരണ നിയന്ത്ര ബോർഡ് നടത്തിയ പരി ശോധനയിൽ പാർക്കിങ് സ്ഥലത്തേക്കും സമീപത്തെ സ്വകാര്യവ്യക്തികളുടെ സ്ഥല ത്തേക്കും മാലിന്യം തള്ളുന്ന തായി ബോധ്യപ്പെട്ടു. സമീപ ത്തെ വയലിലും മറ്റും ആശുപ ത്രിയിൽനിന്നുള്ള രാസമാലിന്യമടക്കം എത്തുന്നതായും കണ്ടെത്തി.

മലിനജല സംസ്കരണ പ്ലാന്റിൽനിന്നുള്ള സാമ്പിൾ സംസ്ഥാന മലിനീകരണ നിയ ന്ത്രണ ബോർഡിന്റെ സെൻ ട്രൽ ലബോറട്ടറിയിൽ പരി -ശോധിച്ചിരുന്നു. ഇവിടെനിന്നുള്ള റിപ്പോർട്ടിന്റെ കൂടി അടി സ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ ആശുപത്രിക്ക് നോട്ടീസ് നൽകി. 2022 ഡിസംബർ 28 മുതൽ 2023 സെപ്‌തംബർ അഞ്ചുവരെയുള്ള കാലയളവിലെ 252 ദിവസത്തെ പരിസ്ഥിതി നഷ്ടപരിഹാരമായാണ്. പിഴയിട്ടത്.

ആശുപത്രി മാലിന്യം ജനവാസ കേന്ദ്രത്തിലേക്കും മറ്റും ഒഴുക്കുന്നത് ഗുരുതരമായ കാര്യമാണ്‌. പല രോഗങ്ങൾക്കും മനുഷ്യ ജീവനും ഭീഷണിയാകുന്ന വിഷവും ബാക്ടീരിയകളും അടങ്ങിയതാണ്‌. കോടികൾ വരുമാനം ഉണ്ടായിട്ടും നിയമ വിധേയമായി മാലിന്യം സംസ്കരിക്കാതെ മിംസ് ആശുപത്രി അശ്രദ്ധമായി കൈകാര്യം ചെയ്യുകയായിരുന്നു